ശബരിമല ∙ ഇളം പച്ചപ്പട്ടുവിരിച്ച മലനിരകൾ. ഒഴുകി നീങ്ങുന്ന മേഘങ്ങളെ പൊതിയുന്ന മഞ്ഞ്.
അതു മാറുമ്പോൾ തെളിഞ്ഞു വരുന്ന മലനിരകൾ. വിണ്ണിറങ്ങി വന്ന സ്വർഗം പോലെ മനസുനിറയുന്ന കാഴ്ചകൾ കണ്ട് പുല്ലുമേട് പാതയിലൂടെ തീർഥാടകർ സന്നിധാനത്ത് എത്തുന്നത്.
വൃശ്ചികം ഒന്നിനു തന്നെ പുല്ലുമേട് പാത തുറന്നു. 1250 പേരിൽ താഴെ മാത്രമാണ് ദിവസം ഇതുവഴി വരുന്നത്.
പമ്പ–സന്നിധാനം പാതയിൽ മണിക്കൂറുകൾ കാത്തുനിന്നുവേണം പതിനെട്ടാംപടിക്കൽ എത്താൻ. എന്നാൽ പുല്ലുമേട് വഴി വരുന്നവർക്ക് കാത്തുനിൽപ്പില്ലാതെ പതിനെട്ടാംപടി കയറാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
മനോഹരമായ കാഴ്ചകളാണ് പുല്ലുമേട് പാതയിൽ.
വണ്ടിപ്പെരിയാർ സത്രം വഴി സന്നിധാനത്തേക്ക് 12 കിലോമീറ്ററാണ് കാൽനട യാത്ര.
വഴിയുടെ മധ്യഭാഗത്താണ് പുല്ലുമേട്. കാട്ടാനയും കാട്ടുപോത്തും കടുവയും കരടിയും സ്വൈര്യ വിഹാരം നടത്തുന്ന മലനിരയാണ്.
പേരുപോലെ ‘പുല്ലുമേടാണ് ഇവിടം. എങ്ങോട്ടു നോക്കിയാലും പച്ചപ്പുല്ല്.
അതിനുമപ്പുറം കൊടും പച്ചക്കാട്. ആ മലനിരകളാണ് ഏറ്റവും വലിയ ആകർഷണം.
കാട്ടുമൃഗങ്ങൾ മേഞ്ഞു നടക്കുന്നതു കാണാൻ കഴിയുന്നതാണ് ഇവിടുത്തെ പ്രത്യേകത. കിലോമീറ്റർ അകലെയാണെങ്കിലും പുല്ലുമേട്ടിൽ നിന്നാൽ ശബരിമല സന്നിധാനം മനോഹര കാഴ്ചയാണ്.
ഇടയ്ക്കിടെ മഞ്ഞുവന്നു പൊന്നമ്പലമേടിനെ പൊതിയും. ചെറിയ കാറ്റടിക്കുമ്പോൾ മഞ്ഞുമാറി പൊന്നമ്പലമേട് തൊട്ടടുത്തായി തെളിഞ്ഞു വരും.
കുത്തനെയുള്ള നീലിമലയുടെയും അപ്പാച്ചമേടിന്റെയും കാഠിന്യം ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രത്യേകത. കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ മലയിറങ്ങിയാണു സന്നിധാനത്ത് എത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

