പന്തളം ∙ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിലെ ചോർച്ച കാരണം ജംക്ഷനിൽ രൂപപ്പെട്ട കുഴി എംസി റോഡിലെ ഗതാഗതത്തെയും ബാധിച്ചുതുടങ്ങി.
ചോർച്ച പൂർണമായി പരിഹരിക്കാനാവാത്തത് കാരണം റോഡിലെ ടാറിങ് ഇളക്കിയ ഭാഗത്ത് കെഎസ്ടിപിക്ക് അറ്റകുറ്റപ്പണി നടത്താനാകുന്നില്ല. ഇരുചക്രവാഹന യാത്രികൻ കുഴിയിൽ വീണു പരുക്കേറ്റതോടെ കുഴി പൊലീസിനും തലവേദനയായി.
പൈപ്പ് ലൈനിൽ ചോർച്ച തുടങ്ങിയിട്ട് ഒന്നര മാസം പിന്നിട്ടു.
ചോർച്ച കാരണം കുഴിയുടെ വലുപ്പവും കൂടുന്നുണ്ട്. ഇതിനു സമീപം മറ്റൊരിടത്തും ചോർച്ച തുടങ്ങിയിട്ടുണ്ട്.
ജല അതോറിറ്റി ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിലാണ് അപകടസാധ്യതയേറെയും.
ഇടയ്ക്ക് രണ്ട് തവണ അറ്റകുറ്റപ്പണി നടത്തി ചോർച്ച പരിഹരിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും ചോർച്ച തുടങ്ങി.
തിരക്കേറിയ എംസി റോഡിൽ, ജംക്ഷന്റെ മധ്യഭാഗത്തായി അറ്റകുറ്റപ്പണി നടത്തുന്നത് ശ്രമകരമാണ്. ചോർച്ച കണക്കിലെടുത്ത് ഇതുവഴിയുള്ള ജലവിതരണം നിർത്തിയാൽ നഗരത്തിലെ പ്രധാന ഭാഗങ്ങളിലെ ജലവിതരണം മുടങ്ങും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

