 
        സീതത്തോട് ∙ രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിന്റെ മിക്ക ഭാഗങ്ങളും തുരുമ്പെടുത്ത് വഴിയിൽ പൊഴിഞ്ഞു വീഴുന്ന അവസ്ഥയിൽ. റിബേറ്റും ടൊയിനും ഉപയോഗിച്ച് ബന്ധിച്ചാണ് പല ഭാഗങ്ങളും നിലനിർത്തിയിരിക്കുന്നത്.
ആനക്കാട്ടിലൂടെ ഈ വാഹനം ഉപയോഗിച്ചുള്ള റോന്ത് ചുറ്റൽ പലപ്പോഴും അപകട ഭീതിയിലാണ്. അച്ചടക്ക നടപടി ഭയന്ന് പരസ്യമായ പരാതികൾ ഉന്നയിക്കാൻ ഉദ്യോഗസ്ഥർ ആരും തയാറാകാത്തതു കാരണം ഉള്ളതു കൊണ്ടു തൃപ്തിപ്പെടേണ്ട
അവസ്ഥയിലാണ് വനപാലകർ.
ശബരിമല തീർഥാടന പാതയിലെ പ്രധാന സ്റ്റേഷൻ വാഹനത്തിനാണ് ഈ അവസ്ഥ. വാഹനത്തിന്റെ അവസ്ഥ മോശമാണെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചതാണെങ്കിലും കാര്യമായ ഒരു നടപടിയും ഇതു വരെ ഉണ്ടായിട്ടില്ലെ.
ശബരിമല മണ്ഡല കാലം അടുത്തതോടെ ഈ റൂട്ടിലൂടെ പോകുന്ന വിഐപി അടക്കമുള്ളവർക്കു എസ്കോർട്ട് പോകേണ്ടതും ഇതേ വാഹനത്തിലാണ്. നല്ല വേഗത്തിൽ പോയാൽ വാഹനത്തിന്റെ പല ഭാഗങ്ങളും റോഡിൽ അഴിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്.
മണ്ഡല കാലത്ത് റാന്നി ഡിവിഷനിൽ ഏറെ തിരക്കുള്ള വാഹനങ്ങളിൽ ഒന്നാണിത്.
എലിഫന്റ് സ്ക്വാഡുമായി ബന്ധപ്പെട്ടും സീസൺ സമയത്ത് തീർഥാടന പാതയിൽ റോന്ത് ചുറ്റുന്ന ഡ്യൂട്ടിക്കും ഈ വാഹനം ഉപയോഗിക്കാറുണ്ട്. സ്റ്റേഷൻ പരിധിയിലുള്ള ഉൾവനത്തിൽ പതിവ് റോന്ത് ചുറ്റലിനും ഈ വാഹനം ഉദ്യോഗസ്ഥർ ഉപയോഗിക്കാറില്ല. മിക്ക ഡിവിഷനുകളിലും വനം വകുപ്പിനു പുതിയ വാഹനങ്ങൾ അനുവദിക്കുന്നതിനൊപ്പം രാജാമ്പാറ സ്റ്റേഷനും പുതിയ വാഹനം അനുവദിക്കണമെന്നാണാവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
         
         
         
        