 
        കുടിശിക 31ന് മുൻപ് തീർക്കണം: ജല അതോറിറ്റി;
റാന്നി ∙ ജല അതോറിറ്റി സബ് ഡിവിഷന്റെ പരിധിയിൽ റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാരങ്ങാനം, ചെറുകോൽ, നാറാണംമൂഴി, വടശേരിക്കര, പെരുനാട്, ചിറ്റാർ എന്നീ പഞ്ചായത്തുകളിൽ വെള്ളം നിരക്ക് കുടിശികയുള്ളവർ 31ന് മുൻപ് അടയ്ക്കണം. അല്ലാത്തപക്ഷം കണക്ഷൻ വിഛേദിച്ച് കുടിശിക ഈടാക്കുന്നതിന് നിയമാനുസൃത റവന്യു റിക്കവറി നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
സൗജന്യ പരിശീലന 
റാന്നി ∙ ജന ശിക്ഷൺ സംസ്ഥാൻ നടത്തുന്ന അസിസ്റ്റന്റ് കംപ്യൂട്ടർ ഓപ്പറേറ്റർ, സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിങ്, ഡേറ്റ അനാലിസിസ്, ഡിടിപി എന്നീ 4 മാസ കോഴ്സുകൾക്ക് ഇട്ടിയപ്പാറ നൈനാൻസ് കംപ്യൂട്ടേഴ്സിൽ സൗജന്യ പരിശീലനം നൽകും.
16–45 വയസ്സ് വരെയുള്ളവർക്കു പങ്കെടുക്കാം. 80 ശതമാനം അറ്റൻഡൻസ് നിർബന്ധമാണ്.
ആധാർ, എസ്എസ്എൽസി, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകളും 4 ഫോട്ടോകളുമായെത്തണം. സ്കിൽ ഇന്ത്യ നൽകുന്ന സർട്ടിഫിക്കറ്റുകളും ഡിസിഎ, വേഡ് പ്രോസസിങ്, ഡേറ്റ എൻട്രി, ടാലി സർട്ടിഫിക്കറ്റും ലഭിക്കും.
ക്ലാസുകൾ നാളെ ആരംഭിക്കും. ഫോൺ: 9446115328, 7902872973.
വയലാർകാവ്യസന്ധ്യ 27ന് 
കുന്നന്താനം∙ സിഎംഎസ് എൽപി സ്കൂളിന്റെ നേതൃത്വത്തിൽ 27ന് 4ന് വയലാർ കാവ്യസന്ധ്യ സംഘടിപ്പിക്കുന്നു.
എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലും ഹയർ സ്റ്റഡീസ്, ജനറൽ (സ്ത്രീ, പുരുഷ) വിഭാഗങ്ങളിലുമാണു മത്സരം. 24ന് മുൻപ് റജിസ്റ്റർ ചെയ്യണം.
8281683325.
അധ്യാപക ഒഴിവ് 
പന്തളം ∙ എൻഎസ്എസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. ഈ വിഷയത്തിൽ എൻഇടി/പിഎച്ച്ഡി യോഗ്യതയുള്ളവർ 24ന് 10.30ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി പ്രിൻസിപ്പലിന്റെ ഓഫിസിൽ അഭിമുഖത്തിനു ഹാജരാകണം.
ഉദ്യോഗാർഥികൾ ഗവ. അതിഥി അധ്യാപക പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കണം.
നിശ്ചിത യോഗ്യതയുള്ളവരില്ലെങ്കിൽ വിഷയത്തിൽ ബിരുദാനന്തരബിരുദം ഉള്ളവരെയും പരിഗണിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
         
         
         
        