കോഴഞ്ചേരി∙ ടികെ റോഡിൽ ആഴ്ചകൾക്കു മുൻപു കുഴി നികത്തിയ തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫിസിനു മുൻവശം വീണ്ടും തകർന്നു. ഈ ഭാഗത്ത് ഓട
ഇല്ലാത്തതിനാൽ കനത്തു പെയ്ത മഴയിൽ വെള്ളം കെട്ടി നിന്നു വലിയ കുഴി രൂപം കൊണ്ടിരുന്നതാണു പാറമക്ക് ഇറക്കി നികത്തിയത്. അതിനു ശേഷം പാക്കറ്റിൽ എത്തിച്ച ടാർ മിശ്രിതം ഇതിനു മുകളിലിട്ട് ഇടിച്ച് ഉറപ്പിക്കുകയാണു ചെയ്തത്.
ഇതാണു വാഹനങ്ങൾ ഓടിയതോടെ തകർന്നു വീണ്ടും കുഴിയായത്. ഓട
ഇല്ലാത്തതാണു റോഡ് വളരെ പെട്ടെന്നു തകരാൻ കാരണമാകുന്നത്. ഇവിടെ കാൽനട യാത്രക്കാർക്കു പോകാൻ ടാറിങ്ങിനോടു ചേർന്നു പൂട്ടുകട്ട
പാകിയിരുന്നു. ഇതു മുഴുവൻ ഇളകി കിടക്കുന്നതു വാഹന, കാൽനട
യാത്രക്കാർക്കു ദുരിതമാകുന്നു. മാരാമൺ കൺവൻഷൻ നഗറിലേക്കു തിരിയുന്ന ഭാഗത്തും പാലത്തിന്റെ ഇരുവശത്തും റോഡ് തകർന്നു തരിപ്പണമായിരിക്കുന്നു.
ഇവിടെയും അടുത്തിടെ ടാർ മിശ്രിതം ഇറക്കി ഉറപ്പിച്ചതാണ്. പാലത്തിൽ പല ഭാഗത്തും കുഴി രൂപപ്പെട്ടിട്ടുണ്ട്.
ടിബി ജംക്ഷനിൽ നിന്ന് ടൗണിലേക്കു വരുന്ന വൺവേ റോഡ് പല ഭാഗത്തും തകർന്ന നിലയിലാണ്.
ടിബി ജംക്ഷനിൽ നിന്നു തിരിയുന്ന ഭാഗം, തിരുവാഭരണപാതയ്ക്കു സമീപം, ജില്ലാ ആശുപത്രി ഭാഗം എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്നിരിക്കുന്നു. ആഴ്ചകൾക്കു മുൻപ് പത്രവാർത്ത വന്നതിനെ തുടർന്ന് ഈ ഭാഗങ്ങളിലെല്ലാം ടാർ മിശ്രിതം വച്ച് ഒട്ടിച്ച് കുഴികൾ നികത്തിയെങ്കിലും വീണ്ടും പഴയ അവസ്ഥയിലായി.
പഞ്ചായത്തിനു മുൻവശത്തെ റോഡ് നിരന്തരമായി കുണ്ടും കുഴിയുമായി മാറുന്നതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്കും ചീഫ് എൻജിനീയർക്കും പരാതി അയച്ചിട്ടുണ്ട്.
ബന്ധപ്പെട്ടവർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടുമെന്ന പ്രതീക്ഷയാണ് ഉള്ളത്.
ആർ.കൃഷ്ണകുമാർ. തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]