ആറന്മുള ∙പാർഥസാരഥിയുടെ തിരുമുൻപിലെ വള്ളസദ്യകൾ ഇനി 12 നാൾ കൂടി. ഈ ദിവസങ്ങളിൽ കൂടി വള്ളസദ്യ നടത്തുന്നതിനുള്ള സൗകര്യങ്ങളുണ്ട്.
സമാപന ദിവസമായ ഒക്ടോബർ 2ന് 13 വള്ളസദ്യകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇവ ക്ഷേത്രത്തിലുള്ള ഊട്ടുപുരയിലും സമീപ പ്രദേശത്തുള്ള സദ്യാലയങ്ങളിലുമായി നടക്കും.
ഈ വർഷം 558 വള്ളസദ്യകളാണ് ബുക്ക് ചെയ്തത്. ഇതിൽ 28 എണ്ണം വിവിധ കാരണങ്ങളാൽ മാറ്റിവയ്ക്കപ്പെട്ടു.
70 വള്ളസദ്യകളാണ് ഇനിയുള്ള ദിവസങ്ങളിൽ നടക്കാനുള്ളത്.
വഴിപാടുകാർ ഉണ്ടെങ്കിൽ 15 വള്ളസദ്യകൾ കൂടി ഇക്കൊല്ലം നടത്താം. 14 സദ്യ കരാറുകാരാണ് ഈ വർഷത്തെ വള്ളസദ്യകൾ നടത്തിയത്. വള്ളസദ്യകളും സദ്യയിൽ പങ്കെടുത്തവർ മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അഷ്ടമിരോഹിണി വള്ളസദ്യയിലും മുൻകാലത്തേക്കാൾ കൂടുതൽ ഭക്തജനങ്ങൾ പങ്കെടുത്തു.
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന് ഇനി 8 ദിവസങ്ങൾ കൂടി ഉണ്ട്. വള്ളസദ്യ നടത്താൻ താൽപര്യമുള്ള ഭക്തജനങ്ങൾക്ക് പള്ളിയോട
സേവാസംഘവുമായി ബന്ധപ്പെടാം. 9496265849.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]