ശബരിമല ∙ ശബരിമലയെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാക്കുന്നതിനു മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്ന് പമ്പയിൽനടന്ന ആഗോള അയ്യപ്പസംഗമത്തിൽ ആവശ്യമുയർന്നു. ഇതിനായി ‘ഗ്ലോബൽ പിൽഗ്രിമേജ് ഡെസ്റ്റിനേഷൻ 2050’ എന്ന ദൗത്യത്തിന് രൂപം നൽകാനാണ് ശ്രമം.
സംഭാവന പ്രഖ്യാപനമില്ല
വികസന പ്രവർത്തനങ്ങൾക്കു സംഭാവന നൽകാമെന്ന് പ്രതിനിധികളിൽ ആരും പറഞ്ഞില്ല.
ചില വാഗ്ദാനങ്ങൾ ദേവസ്വം ബോർഡിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. 7 കോടി രൂപ മുടക്കി സംഘടിപ്പിച്ച അയ്യപ്പ സംഗമം സ്പോൺസർഷിപ്പിലൂടെ നടത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും വേദികളിൽ ഒരിടത്തും സ്പോൺസർമാരുടെ വിവരങ്ങളോ അറിയിപ്പുകളോ നൽകിയിരുന്നില്ല.
സുരക്ഷിത വികസനം സാധ്യമോ?
പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസന പ്രവൃത്തികളാകും ഉണ്ടാകുകയെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
ടൂറിസം സർക്കീറ്റുമായി ബന്ധപ്പെടുത്തുമ്പോൾ ആചാരങ്ങൾ പാലിക്കപ്പെടുമോ എന്ന സംശയം പ്രതിനിധികളിൽ നിന്നുണ്ടായി.
സംഗമത്തിലെ ചർച്ചകളും നിർദേശങ്ങളും സമഗ്രമായി ക്രോഡീകരിക്കും. പ്രതിനിധികൾ എഴുതി സമർപ്പിച്ച നിർദേശങ്ങളും ഉൾപ്പെടുത്തും.
ഏൺസ്റ്റ് ആൻഡ് യങ് ഉൾപ്പെടെയുള്ള രാജ്യാന്തര സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത് വികസനത്തിനുള്ള നിർദേശങ്ങൾ സമർപ്പിച്ചു. അയ്യപ്പസംഗമത്തിന്റെ തുടർപ്രവർത്തനങ്ങൾക്കായി ദേവസ്വം മന്ത്രി ചെയർമാൻ ആയി 18 അംഗ സമിതി നിലവിൽ വരും.
‘ശബരി റെയിൽപാതയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കും’
ശബരി റെയിൽപാതയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കും.
സുപ്രധാന പദ്ധതി എന്ന നിലയിലാണ് സംസ്ഥാനം പകുതി ചെലവ് വഹിക്കാൻ തയാറായത്. റെയിൽ മന്ത്രാലയവുമായുള്ള ചർച്ചയിൽ സംസ്ഥാനം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് .
ശബരിമല വിമാനത്താവളത്തിന് ഡിസംബറോടെ എല്ലാ അനുമതികളും ലഭ്യമാക്കും. റോപ് വേയുടെ കാര്യത്തിലും നിർമാണ പുരോഗതി ഉറപ്പാക്കും.
ശബരിമലയിലേക്ക് എല്ലാ കണക്ടിവിറ്റി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം
പിണറായി വിജയൻ, മുഖ്യമന്ത്രി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]