ഇരവിപേരൂർ ∙ പിറന്നുവീഴും മുൻപേ മരിച്ചുവെന്നു ഡോക്ടർമാർ വിധിയെഴുതിയ പിഞ്ചുകുഞ്ഞിൽ ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ നഴ്സ് ഗീതയ്ക്കു ജന്മനാടിന്റെ ആദരം.ഇരവിപേരൂർ തോട്ടപ്പുഴ തൈപ്പറമ്പിൽ തോമസ് ജോണിന്റെ ഭാര്യ തിരൂർ തലക്കടത്തൂർ അൽ നൂർ ആശുപത്രിയിലെ നഴ്സ് കെ.എം.ഗീതയെയാണ് കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.
കേരള സ്റ്റേറ്റ് ഹൗസ് ഫെഡ് വൈസ് ചെയർമാൻ ജോർജ് മാമ്മൻ കൊണ്ടൂർ ഗീതയെ അണിയിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു.
പ്രഫ. എം.ടി.
മാത്യു, ഗോപി മോഹൻ, അജിത് കുമാർ, അൽബിൻ മാളിയേക്കൽ, കെ.എൻ.രവീന്ദ്രൻ, പി.എൽ. മോഹനൻ, പി.എം.ചെറിയാൻ, മോഹനൻ, ജോർജ് കെ.
ജോഷ്വ, വിനോദ് ജിജോ കെ. ഈശോ എന്നിവർ പ്രസംഗിച്ചു.
ഗീത ജോലി ചെയ്യുന്ന തിരൂർ തലക്കടത്തൂർ അൽ നൂർ ആശുപത്രിയാണു പിഞ്ചു കുഞ്ഞിന്റെ ‘പുനർജന്മ’ത്തിനു വേദിയായത്.
രക്തസ്രാവഅവസ്ഥയിലാണു പൂർണഗർഭിണിയെ അൽ നൂർ ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ദിവസം ആകുന്നതിനു മുൻപു രക്തസ്രാവമുണ്ടാവുകയായിരുന്നു.
കാലുകൾ ആദ്യം പുറത്തുവരുന്ന ബ്രീച്ച് പൊസിഷനിലും പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയ നിലയിലുമായിരുന്നു കുഞ്ഞ്.
വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മെഡിക്കൽ സംഘം സാധാരണ പ്രസവം സാധ്യമാക്കി. ജീവനില്ലെന്നു നേരത്തെ ഡോക്ടർ അറിയിച്ചിരുന്നതിനാൽ കുഞ്ഞിനെ പൊതിഞ്ഞു കൈമാറുന്നതിനായി മുതിർന്ന നഴ്സ് ഗീതയ്ക്കു കൈമാറി.
ഇതിനിടയിൽ കുഞ്ഞിന്റെ പൊക്കിൾക്കൊടിയിൽ ജീവന്റെ തുടിപ്പ് അനുഭവപ്പെട്ടു. ഉടൻ ഗീത സിപിആർ നൽകി.
കുഞ്ഞിന്റെ കാലടിയിൽ തട്ടിയും പ്രഥമ ശുശ്രൂഷ നൽകിയും നടത്തിയ ശ്രമങ്ങൾക്കൊടുവിൽ കുഞ്ഞ് ശ്വാസമെടുത്തു. പിന്നീട് ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ശ്രമങ്ങൾക്കൊടുവിൽ കുഞ്ഞ് സാധാരണ നിലയിലാവുകയായിരുന്നു. ഒരു നിമിഷത്തെ ശ്രദ്ധ ഗീതയ്ക്കു പാളിയിരുന്നുവെങ്കിൽ കുഞ്ഞിനെ കൈവിട്ടുപോകുമായിരുന്നുവെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]