
പന്തളം ∙ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു ശേഖരിച്ച 3.5 ടൺ ഇലക്ട്രോണിക്സ് മാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറി. ഉപയോഗശൂന്യമായ ഉപകരണങ്ങളുടെ തൂക്കം പരിശോധിച്ചു സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള തുക ഉടമകൾക്ക് നൽകിയായിരുന്നു ശേഖരണം.
ഈ മാസം രണ്ടിനാണ് പദ്ധതി തുടങ്ങിയത്. ഹരിതകർമസേന നേരിട്ട് വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചായിരുന്നു ദൗത്യം. ഫ്രിജ്, ഇൻഡക്ഷൻ കുക്കർ, എൽസിഡി/എൽഇഡി ടിവി, വാഷിങ് മെഷീൻ, സീലിങ് ഫാൻ, മൊബൈൽ ഫോൺ അടക്കം ശേഖരിച്ചിരുന്നു.
ഇവ കമ്പനിയുടെ ഗോഡൗണിലേക്ക് മാറ്റി.
നഗരസഭാ മെറ്റീരിയൽ കലക്ഷൻ സെന്ററിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു ഫ്ലാഗ് ഓഫ് നിർവഹിച്ചു. കൗൺസിലർമാരായ ജെ.കോമളവല്ലി, പി.കെ.പുഷ്പലത, മഞ്ജു സുമേഷ്, സൂര്യ എസ്.നായർ, ബിന്ദു കുമാരി, കെ.കിഷോർ കുമാർ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എം.ബി.ദിലീപ് കുമാർ, സെക്ടർ കോ–ഓർഡിനേറ്റർ ജി.ഗോകുൽ, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, കൺസോർഷ്യം പ്രസിഡന്റ് പ്രസന്ന ശിവദാസൻ, സെക്രട്ടറി അംബിക, ഹരിതസഹായ സ്ഥാപന പ്രതിനിധി അഖിൽ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]