
പ്രവേശനം
വെച്ചൂച്ചിറ ∙ ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുളള ഡിപ്ലോമ (റഗുലർ) ഒന്നാം വർഷ സീറ്റുകളിലേക്കുളള തൽസമയ പ്രവേശനം 25ന് 9 മുതൽ നടക്കും.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും പുതിയ അപേക്ഷകർക്കും പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
04735266671, 9400006425. വെബ്സൈറ്റ്: www.polyadmission.org വെച്ചൂച്ചിറ ∙ ഗവ.
പോളിടെക്നിക് കോളജിൽ ഒഴിവുളള ഡിപ്ലോമ ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് 25 മുതൽ സെപ്റ്റംബർ 15 വരെ പ്രവേശനം ലഭിക്കും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും പുതിയ അപേക്ഷകർക്കും നേരിട്ട് പങ്കെടുക്കാം.
യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. 04735266671, 9400006425.
വെബ്സൈറ്റ്: www.polyadmission.org
കൂടിക്കാഴ്ച
വെച്ചൂച്ചിറ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 10നു നടക്കും.
അധ്യാപക ഒഴിവ്
വെച്ചൂച്ചിറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ ഒഴിവുണ്ട്.
നാളെ 10ന് അഭിമുഖത്തിൽ പങ്കെടുക്കണം.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ ആനക്കുഴി, പരിയാരം, ശ്രീകൃഷ്ണ ക്ഷേത്രം, പരിയാരം മാർത്തോമ്മാ പള്ളി, തുണ്ടിയംകുളം, ഗ്യാസ് മൂശാരിക്കവല, പാറാങ്കൽ, കനകക്കുന്ന്, പുള്ളോലി, പുള്ളോലി ക്രഷർ, സബ്സ്റ്റേഷൻ, തിയറ്റർ, പഞ്ചായത്ത്, രേവതി, ബിഎസ്എൻഎൽ എന്നാ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കുരുമുളക് തൈ വിതരണം
കുറ്റൂർ ∙ കൃഷിഭവനിൽ നിന്നു കുരുമുളക് തൈകൾ വിതരണം തുടങ്ങി. 10 സെന്റിൽ കുറയാത്ത സ്ഥലം, ഈ വർഷത്തെ കരം അടച്ച രസീത് സഹിതം അപേക്ഷിക്കണം. വസ്തു കുടുംബാംഗങ്ങളുടെ പേരിലാണെങ്കിൽ റേഷൻ കാർഡിന്റെ പകർപ്പ് നൽകണം.
ഒരു വള്ളിയുടെ വില Rs. 8 രൂപ.ഓണത്തോടനുബന്ധിച്ചു നടത്തുന്ന ഓണം പച്ചക്കറി ചന്തയിലേയ്ക്ക് ഏത്തക്കുല, പച്ചക്കറി, കിഴങ്ങു വർഗ്ഗങ്ങൾ, ഇഞ്ചി മുതലായവ നൽകുന്നവർ 25ന അകം കൃഷി ഭവനിൽ റജിസ്റ്റർ ചെയ്യണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]