
വള്ളിക്കോട് ∙ ആധുനിക രീതിയിൽ നിർമിക്കുന്ന ആനയടി – കൂടൽ റോഡിന്റെ രണ്ടാംഘട്ട നിർമാണം എത്രയും വേഗം പുനരാരംഭിക്കണമെന്ന് യാത്രക്കാർ.
റോഡരികിൽ കലുങ്ക് നിർമാണത്തിനായെടുത്ത കുഴി ഉൾപ്പെടെ കാടുകയറി കിടക്കുകയാണ്. ചന്ദനപ്പള്ളി കൽക്കുരിശിനു സമീപം കഴിഞ്ഞദിവസം കുഴിയിൽ വീണ് സമീപ പള്ളിയിലെ പുരോഹിതന് അപകടമുണ്ടായി. ബിഎംബിസി പ്രകാരം ആധുനിക രീതിയിലാണ് റോഡ് നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്.
109.13 കോടി രൂപയാണ് നിർമാണത്തിനായി ഉപയോഗപ്പെടുത്തുന്നത്. ഇതിൽ റോഡ് നിർമാണത്തിന് 50.98 കോടി രൂപയും കലുങ്ക് നിർമാണത്തിന് 4.74 കോടി രൂപയും സ്ഥലം ഏറ്റെടുക്കുമ്പോൾ ആവശ്യമായി ഉപയോഗിക്കുന്നതിനു 53.41 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കൂടൽ മുതൽ ചന്ദനപ്പള്ളി വരെയുള്ള ഭാഗങ്ങളിൽ ചന്ദനപ്പള്ളി, കൊച്ചേലിമുക്ക്, കല്ലേലി തുടങ്ങിയ സ്ഥലങ്ങളിൽ 3 പാലങ്ങൾ നിർമിക്കുകയും റോഡിന്റെ ആദ്യഘട്ട
നിർമാണം പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ആദ്യ ഘട്ട
നിർമാണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും രണ്ടാം ഘട്ട നിർമാണം ഇതുവരെയും തുടങ്ങിയിട്ടില്ല. റോഡിന്റെ പല ഭാഗത്തും ഓട
നിർമാണം, ഓടയ്ക്കു മുകളിൽ സ്ലാബ് പാകൽ, മതിൽ പണിയുന്ന ജോലികൾ തുടങ്ങിയ നിർമാണ ജോലികൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. ഇതു കാരണം റോഡിന്റെ പൂർത്തീകരണം സാധ്യമാകാത്ത അവസ്ഥയാണ്.
കൊടുമൺ, വള്ളിക്കോട് പഞ്ചായത്തിൽ താമസിക്കുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന റോഡാണിത്.
റോഡരികിലെ ഓട നിർമാണം പൂർത്തിയാക്കാത്തത് കാരണം ഇതിനായി എടുത്ത കുഴികൾ ഉൾപ്പെടെ കാടുകയറിക്കിടക്കുകയാണ്.
ചന്ദനപ്പള്ളി പ്രദേശത്ത് റോഡരികിലേക്ക് കയറി നിൽക്കുന്ന വൈദ്യുതി തൂണുകളും ട്രാൻസ്ഫോമറും പലപ്പോഴും അപകടമുണ്ടാക്കുന്നു. പൈപ്പ് ലൈൻ പല ഭാഗത്തും കാര്യക്ഷമമായി പുനഃസ്ഥാപിച്ചിട്ടില്ല.
കോന്നി, കലഞ്ഞൂർ മേഖലയിൽ നിന്ന് ഈ റോഡിലൂടെ അമിത വേഗത്തിലും നിരന്തരമായുള്ള ടിപ്പർ ലോറികളുടെ വരവും അപകടമുണ്ടാക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]