
പെരുമ്പെട്ടി∙ ചിറയ്ക്കപ്പാറക്കടവ് പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. കോട്ടയം പത്തനംതിട്ട
ജില്ലകളിലെ കോട്ടാങ്ങൽ – വെള്ളാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു മണിമലയാറിനു കുറുകെ നിർമിക്കുന്ന പാലമാണിത്. കോട്ടാങ്ങൽകരയോടു ചേർന്ന ഭാഗത്തെ അസ്തിവാര നിർമാണം പൂർത്തിയായി.
തൂണുകളുടെ നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
151.6 മീറ്റർ നീളത്തിൽ 11.05 മീറ്റർ വീതിയിലുമുള്ള പാലത്തിൽ 7.5 മീറ്റർ വീതിയിലാണു ടാറിങ്. ഇരുവശങ്ങളിലും 1.5 മീറ്റർ വീതം വീതിയിൽ നടപ്പാതയുമാണു പദ്ധതിയിൽ.
20.22 കോടി രൂപയുടെ ഭരണാനുമതിലഭിച്ച പാലത്തിന് 17 കോടി രൂപയാണ് അന്തിമ സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നത്. താഴത്തുവടകര ഗവ.
ഹയർ സെക്കൻഡറി സ്കൂൾ നിർദിഷ്ട സർക്കാർ നഴ്സിങ് കോളജ്, സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള നിർദിഷ്ട
ഭിന്നശേഷി ഗ്രാമം, മല്ലപ്പള്ളി, വായ്പൂര് കോട്ടാങ്ങൽ, ചുങ്കപ്പാറ, പത്തനാട്, വെള്ളാവൂർ കാനം, കൊടുങ്ങൂർ, എരുമേലി മേഖലയിലേക്ക് ഏറ്റവും ചുരുങ്ങിയ ദൂരത്തിൽ ഇതിലൂടെ എത്തിപ്പെടാൻ കഴിയും എന്നതാണു പ്രത്യേകത. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]