
പെരുമ്പെട്ടി ∙ മഴയെത്തിയതോടെ അരുവികളും നീർച്ചാലുകളും ജലസമൃദ്ധം. എഴുമറ്റൂർ പഞ്ചായത്തിലെ അഞ്ചാനിൽ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു.
70 അടി ഉയരത്തിൽ നിന്ന് തട്ടുതട്ടുകളായുള്ള പാറക്കെട്ടിലൂടെ ശുദ്ധജലം നുരഞ്ഞൊഴുകുന്നു. കാരമലയിൽ നിന്നും ആടിവാരങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന 7 ചെറുനീർചാലുകൾ സംയോജിച്ചതാണ് ഈ വെള്ളച്ചാട്ടം. പാറക്കെട്ടുകളിലൂടെയുള്ള കയറിയിറക്കം അപകടം നിറഞ്ഞതാണ്.
അലക്ഷ്യമായ കാൽവയ്പുകൾ അഗാധഗർത്തങ്ങളിൽ പാറക്കൂട്ടങ്ങളിലേക്ക് പതിക്കുന്നതിനും ഇടയാക്കും. വർഷത്തിൽ ഏറിയാൽ 6 മാസം വരെ നീളും നീർച്ചാലുകളിലൂടെയുള്ള ഈ തെളിനീർ പ്രവാഹം.
ഇവിടെ നിന്ന് ഈ ജലപ്രവാഹം വാളക്കുഴിത്തോട്ടിൽ പതിക്കുന്നു. അവിടെനിന്ന് ഒഴുകി കോമളത്തിന് സമീപം മണിമലയാറ്റിൽ ലയിക്കുന്നു.
വാലാങ്കര – അയിരൂർ റോഡിൽ ശാന്തിപുരത്ത് നിന്ന് കാരമല പാതയിൽ 1.2 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]