
കോന്നി∙ അങ്കണവാടിക്കു സമീപം റോഡരികിലെ വൈദ്യുതത്തൂൺ അപകടാവസ്ഥയിലായിട്ട് ഒരു മാസത്തിലേറെയായിട്ടും മാറ്റി സ്ഥാപിക്കാൻ നടപടിയായില്ല. പഞ്ചായത്തിലെ 18–ാം വാർഡിൽ 36–ാം നമ്പർ അങ്കണവാടിയുടെ എതിർഭാഗത്തായി ചിറ്റൂർമുക്ക് –കോട്ടപ്പാറ റോഡരികിലാണു തൂൺ ചരിഞ്ഞു നിൽക്കുന്നത്.
തൂണിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ഇളകിയാണ് തൂൺ ചരിഞ്ഞത്. ഒരു മാസം മുൻപുണ്ടായ ശക്തമായ മഴയിലാണു സംഭവം. കാറ്റിൽ മരം വീണാണു തൂൺ ചരിഞ്ഞത്.
അപ്പോൾ തന്നെ പഞ്ചായത്തംഗം അർച്ചന ബാലൻ കെഎസ്ഇബി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാരെത്തി കയർ ഉപയോഗിച്ചു കെട്ടി വയ്ക്കുകയാണു ചെയ്തത്.
മൂന്ന് ദിവസം മുൻപ് പരിസരവാസിയും അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. നിരവധി കുട്ടികൾ പഠിക്കുന്ന അങ്കണവാടിക്കും സമീപത്തെ വീടിനും ഭീഷണിയായ നിലയിലാണു വൈദ്യുതത്തൂൺ. അപകടാവസ്ഥയിലായ തൂണിന് സ്റ്റേ വയർ സ്ഥാപിക്കുന്നതിൽ എതിർപ്പുണ്ടായതാണു കാരണമെന്നു അധികൃതർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]