
പത്തനംതിട്ട∙ റോഡ് തകർച്ചയിൽ ജനം നട്ടംതിരിയുമ്പോൾ പരസ്പരം പഴിചാരി വകുപ്പുകൾ. എസ്പി ഓഫിസ് – മൈലപ്ര ഭാഗത്തെ റോഡ് തകർന്നിട്ട് ഏറെ മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരം വൈകുന്നു.
ദേശീയപാത അതോറിറ്റിയുടെ കീഴിലാണ് ഈ പാത. ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയതോടെയാണു റോഡ് തകർച്ചയ്ക്ക് തുടക്കം.
അറ്റകുറ്റപ്പണി നടത്തി റോഡ് പൂർവസ്ഥിതിയാക്കാനുള്ള ഉത്തരവാദിത്തം ജലഅതോറിറ്റിക്കുണ്ടെന്നും ഇതിനു ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ദേശീയപാത അധികൃതർ പറയുന്നു.
കുഴികൾ രൂപപ്പെട്ട് അപകടഭീഷണി വർധിച്ചപ്പോൾ കുഴി ശരിക്കും മൂടാതെ ജല അതോറിറ്റി കോൺക്രീറ്റ് ഇട്ടു. ഇതും തകർന്നു.
റോഡ് പഴയ സ്ഥിതിയിലാക്കാനുള്ള ഉത്തരവാദിത്തം മറന്ന നിലയിലാണു ജലഅതോറിറ്റി അധികൃതരും. പൊതുമരാമത്ത് വകുപ്പിന് കൈവശമുണ്ടായിരുന്ന റോഡ് കഴിഞ്ഞ വർഷമാണ് ദേശീയപാത അധികൃതർക്ക് കൈമാറിയത്.
‘റോഡിൽ പണി’ തീരാതെ ജലഅതോറിറ്റി
നഗരമധ്യത്തിൽ മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടുറോഡിൽ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വലിയ കുഴി രൂപപ്പെട്ടത് അടുത്തിടെയാണ്.
അപകടഭീഷണി ഉയർത്തി മൂന്നടിയോളം താഴ്ചയിലായിരുന്നു കുഴി. ഗതാഗതക്കുരുക്കും മുറുകി.
നഗരസഭാ പ്രദേശത്തെ പല മേഖലകളിലും കുടിവെള്ള വിതരണം നിലച്ചു. ജനങ്ങളുടെ പ്രതിഷേധവും ശക്തമായി.
ഒടുവിൽ, അറ്റകുറ്റപ്പണി നടത്താനെത്തിയ അതോറിറ്റി കുഴിക്കു മുകളിൽ മെറ്റൽകൂന തീർത്ത് സ്ഥലം വിട്ടു. റോഡ് പഴയ സ്ഥിതിയിലാക്കി നൽകണമെന്ന മാനദണ്ഡം പോലും ജലഅതോറിറ്റി അവഗണിക്കുന്നതു പൊതുമരാമത്ത് വകുപ്പിനെയും പ്രതിരോധത്തിലാക്കുന്നു.
ജലഅതോറിറ്റി നടത്തുന്ന റോഡിലെ ഈ പണി കാരണം നഗരത്തിലെ പല പാതകളും തകർന്ന നിലയിലാണെന്നും പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]