
ഒറ്റമഴയിൽ ‘കുളം വരും’, കെപി റോഡിൽ അമൃത സ്കൂളിന് സമീപത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പറക്കോട്∙ കെപി റോഡിൽ നിന്ന് പറക്കോട് അമൃത ബോയ്സ് ഹൈസ്കൂളിനു മുൻപിൽ കൂടി മുണ്ടളംപ്ലാവിൽപടിയിലേക്കു പോകുന്ന റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ടാകും. അമൃത സ്കൂളിനു സമീപമാണു വെള്ളക്കെട്ട് . കെപി റോഡിലെ ഓട അടഞ്ഞു കിടക്കുന്നതു കാരണമാണ് ഇവിടെ വെള്ളക്കെട്ടുണ്ടാകുന്നത്.
വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കാത്തതിനാൽ മഴ പെയ്താൽ ഈ ഭാഗം പൂർണമായും വെള്ളത്തിലാകും. സ്കൂൾ തുറക്കുന്നതിനു മുൻപ് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാകും. മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായിട്ടെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിവേണമെന്നാണ് പറക്കോട് നിവാസികളുടെ ആവശ്യം.