പത്തനംതിട്ട ∙ ആറന്മുളയിൽ യുഡിഎഫിനായി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിക്ക് പ്രവർത്തകർ ഉജ്വല സ്വീകരണമൊരുക്കി.
സ്ഥാനാർഥിയായി അബിനെത്തിയതോടെ മത്സരം കടുക്കും. കഴിഞ്ഞ രണ്ടു തവണ കൈവിട്ട
മണ്ഡലം തിരികെ പിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ് യുഡിഎഫ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ സമരമുഖങ്ങളിൽ ശക്തമായ നേതൃത്വം നൽകിയതിനാൽ വോട്ടർമാർക്കു പരിചിതനാണ് അബിൻ വർക്കിയെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ തലയ്ക്കു പരുക്കേറ്റ അബിൻ വർക്കിയുടെ ചിത്രം ശ്രദ്ധേയമായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തും അബിൻ ജില്ലയിലെ പ്രചാരണത്തിൽ സജീവമായിരുന്നു.
അബിന്റെ സംവാദങ്ങളിലെ മികവും വാക്ചാതുര്യവും വോട്ടർമാരെ ആകർഷിക്കാൻ കഴിയുമെന്നും നേതൃത്വം വിലയിരുത്തുന്നു. യുഡിഎഫിന് ഇടക്കാലത്ത് നഷ്ടമായ വോട്ടുകൾ തിരിച്ചെത്തിക്കാൻ യുവാവായ സ്ഥാനാർഥി എത്തുമ്പോൾ സാധിക്കുമെന്ന കണക്കു കൂട്ടലും അബിന്റെ സ്ഥാനാർഥിത്വത്തിന് അനുകൂല ഘടകമായി.
തിരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രമുള്ളതിനാൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബാധിക്കില്ലെന്നും സമവായത്തിലൂടെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ സ്ഥാനാർഥിക്കു കഴിയുമെന്നും യുഡിഎഫ് നേതൃത്വം കരുതുന്നു.
നീണ്ട
ചർച്ചകൾക്കൊടുവിലാണ് അബിൻ വർക്കിയുടെ പേരിലേക്ക് ദേശീയ നേതൃത്വമെത്തിയത്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎയാണു തുടക്കം മുതൽ അബിൻ വർക്കിയുടെ പേരു നിർദേശിച്ചത്.
മത്സരിക്കാൻ ജില്ലയിലെ നേതാവ് വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടതോടെ ചർച്ചകൾ നീണ്ടു. ഐക്യത്തോടെ ജില്ലയിലെ ഒരു പേരു നിർദേശിക്കാനും ഇതാവശ്യപ്പെട്ടവർക്കു കഴിഞ്ഞില്ല.
എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കോൺഗ്രസ് ദേശീയ നേതൃത്വം ഒടുവിൽ അബിന്റെ പേരിലേക്കു തന്നെയെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

