
മാർത്തോമ്മാ സഭ വികസന സംഘം പ്രവർത്തക സമ്മേളനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റാന്നി ∙ മാർത്തോമ്മാ സഭ വികസന സംഘം പ്രവർത്തക സമ്മേളനം പെരുനാട് ബെഥേൽ മാർത്തോമ്മാ പള്ളിയിൽ റാന്നി- നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ബെന്നി പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബെഥേൽ ഇടവക വികാരി റവ. തോമസ് ജോർജ് അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ വിഷൻ ഡയറക്ടർ സാം ചെമ്പകത്തിൽ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര മാനേജിങ് കമ്മിറ്റി അംഗം സാം വർഗീസ് മുള്ളംകാട്ടിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഭദ്രാസന വികസന സംഘം ട്രഷറർ മനോജ് ഡേവിഡ് കോശി, അനീഷ് തേക്കുതോട്, സജി എബ്രഹാം, വി.സി.സണ്ണി, ജെസി സൈബു, സുജ ജേക്കബ്, ജോർജ് രാജു, പി.എസ്.ഡാനിയേൽ, മാത്യു ടി. ഡാനിയേൽ, ജോമോൻ എ. കോശി എന്നിവർ പ്രസംഗിച്ചു. സ്വയം സഹായ പദ്ധതി, പാലിയേറ്റീവ് കെയർ യൂണിറ്റ്, കാൻസർ രോഗികൾക്ക് സഹായം, ജൈവ പച്ചക്കറി കൃഷി, ആട് വിതരണം, പോത്ത് ഗ്രാമം പദ്ധതി, കൊക്കോ കൃഷി, പള്ളിമുറ്റത്തൊരു പഴത്തോട്ടം, നാടൻ പലഹാര യൂണിറ്റ്, കർഷകർക്കുള്ള വായ്പ, മികച്ച കർഷകരെ ആദരിക്കൽ എന്നിവയാണ് ബെഥേൽ ഇടവക വികസന സംഘത്തിന്റെ പ്രവർത്തന പരിപാടികൾ.