കൊക്കാത്തോട് ∙ നാടെങ്ങും തിരഞ്ഞെടുപ്പിന്റെ ചൂടിൽ നിൽക്കുമ്പോൾ കൊക്കാത്തോട് ജനകീയ കർഷക സമിതി മറ്റൊരു നിലപാടിലാണ്. റീബിൽഡ് കേരളയ്ക്കു കീഴിലെ നവകിരണം പദ്ധതിയുമായി ബന്ധപ്പെട്ട
ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ ഇനിയുള്ള തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുമെന്ന നിലപാടിലാണിവർ. അരുവാപ്പുലം പഞ്ചായത്തിലെ 3,4 വാർഡുകളിലാണ് നവകിരണം പദ്ധതിയിലെ മാനദണ്ഡങ്ങൾക്കെതിരെ നാട്ടുകാർ ജനകീയ സമിതിയുമായി രംഗത്തു വന്നത്.
പൊതുതിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കണമെന്നു പറഞ്ഞ് ബാനറുകളും പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. വനാതിർത്തി പങ്കിടുന്ന ആദിവാസി ഇതര വിഭാഗങ്ങളുടെ ഭൂമി ഏറ്റെടുക്കുന്ന പദ്ധതിയാണു നവകിരണം.
റീബിൽഡ് കേരളയുടെ ഭാഗമായാണ് ഇതു നടപ്പാക്കിയത്. ഒരു യൂണിറ്റിന് 15 ലക്ഷം നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കയാണു ചെയ്യുന്നത്.
പദ്ധതിയുടെ മാനദണ്ഡപ്രകാരം 5 സെന്റ് മുതൽ 5 ഏക്കർ വരെയുള്ള ഭൂമി ഒരു യൂണിറ്റായാണു കണക്കാക്കുന്നത്.
ഇതിനെതിരെയാണു വ്യാപക പ്രതിഷേധം. പുറത്ത് പോയി ജീവിക്കാൻ തുക അപര്യാപ്തമാണ്.ഇതുമായി ബന്ധപ്പെട്ട് ഇവർ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നവകിരണം പദ്ധതിയിൽ നിർബന്ധിത കുടിയൊഴിപ്പിക്കൽ ഇല്ലെന്നു വനംവകുപ്പ് പറയുമ്പോളും അനൗദ്യോഗികമായി കുടിയൊഴിപ്പിക്കൽ തന്നെയാണു നടക്കുന്നതെന്ന ആക്ഷേപമാണുയരുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

