പള്ളിക്കൽ ∙ വർഷങ്ങളായുള്ള യാത്രാക്ലേശത്തിനു പരിഹാരമായി പള്ളിക്കൽ പ്രദേശങ്ങളിലൂടെ സ്വകാര്യബസ് കൂടി സർവീസ് തുടങ്ങിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബസ് സർവീസിനെ വരവേറ്റ് പള്ളിക്കൽ പഞ്ചായത്തു നിവാസികൾ. ഇന്നലെയാണ് പള്ളിക്കൽ പഞ്ചായത്തിലൂടെ മംഗലത്തു ബസ് സർക്കുലർ സർവീസ് തുടങ്ങിയത്.
വെള്ളച്ചിറയിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മക്കുറുപ്പിന്റെ നേതൃത്വത്തിൽ നാട്ടുകാർ പുതിയ സർവീസിനെ സ്വീകരിച്ചു. തുടർന്ന് പള്ളിക്കൽ കള്ളപ്പൻചിറയിൽ വൻ സ്വീകരണമാണ് നൽകിയത്.
ഇവിടെ പൊതുപ്രവർത്തകനായ തോപ്പിൽ ഗോപകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ പായസം വിതരണം ചെയ്തും ബസ് ജീവനക്കാരെ ആദരിച്ചുമാണ് ആഹ്ലാദം പങ്കിട്ടത്. പാറക്കൂട്ടത്ത് സന്തോഷ് പാപ്പച്ചന്റെ നേതൃത്വത്തിലാണ് ബസിനെ സ്വീകരിച്ചത്.
രാവിലെ പള്ളിക്കൽ വെള്ളച്ചിറയിൽ നിന്ന് സർവീസ് തുടങ്ങി തെങ്ങമം വഴി അടൂരിൽ എത്തും. തുടർന്ന് അടൂരിൽ നിന്ന് തുടങ്ങി തെങ്ങമം, വെള്ളച്ചിറ, പഴകുളം വഴി അടൂരിൽ എത്തുന്ന തരത്തിലാണ് സർക്കുലർ സർവീസ് ആരംഭിച്ചിരിക്കുന്നത്.
സ്വകാര്യ ബസ് സർവീസ് കൂടാതെ കെഎസ്ആർടിസി സർവീസും ഒക്ടോബർ 21ന് സർവീസ് ആരംഭിച്ചിരുന്നു. ജനങ്ങൾ യാത്രാദുരിതം അനുഭവിക്കുന്നുവെന്ന പൊതുപ്രവർത്തകൻ തോപ്പിൽ ഗോപകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മംഗലത്ത് ഗ്രൂപ്പ് പള്ളിക്കൽ പഞ്ചായത്ത് പ്രദേശങ്ങളിൽ കൂടി സർവീസ് നടത്താൻ മുന്നോട്ടു വരികയും അത് ആർടിഒയുടെ അംഗീകാരം വാങ്ങിയെടുത്ത് സർവീസ് തുടങ്ങുന്നതിനും വഴിതെളിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

