 
        തിരുവല്ല ∙ ബിലീവേഴ്സ് റസിഡൻഷ്യൽ സ്കൂളിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാംപ്യൻഷിപ്പിൽ 1,580 പോയിന്റുമായി തൃശൂരിന് ഓവറോൾ കിരീടം. 801 പോയിന്റുമായി കോട്ടയം രണ്ടാം സ്ഥാനവും, 424 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനവും നേടി.
തൃശൂരിൽ നിന്നുള്ള ഏറ്റവും പ്രായം കൂടിയ അംഗം 92 വയസ്സുള്ള പ്രഫ.സി.പി.മാത്യുവിനെ ആദരിച്ചു. സമാപന സമ്മേളനത്തിൽ കേരള അക്വാറ്റിക് അസോസിയേഷൻ പ്രസിഡന്റ് എസ്.രാജീവ് അധ്യക്ഷത വഹിച്ചു.
മാത്യു ടി.തോമസ് എംഎൽഎ ട്രോഫികൾ സമ്മാനിച്ചു.
ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡന്റ് കോശി തോമസ്, ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് കെ.പ്രകാശ് ബാബു, അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി നിഖിൽ തോമസ്, ബിലീവേഴ്സ് റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഷേർലി ആൻ തോമസ്, ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് റെജിനോൾഡ് വർഗീസ്, കേരള അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി ടി.എസ്.മുരളീധരൻ, പത്തനംതിട്ട അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ കെ.സി.ജേക്കബ്, ജെറി, കോശി കുര്യൻ, മോഹൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
നവംബറിൽ ഹൈദരാബാദിൽ നടക്കുന്ന നാഷനൽ മാസ്റ്റേഴ്സ് നീന്തൽ ചാംപ്യൻഷിപ്പിന് മുന്നോടിയായിട്ടാണ് കേരള അക്വാറ്റിക് അസോസിയേഷന്റെ ചാംപ്യൻഷിപ് നടന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
         
         
         
        