
കോഴഞ്ചേരി∙ ടാറിങ് കാണാനില്ല, വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളിൽ ചാടി യാത്രക്കാരുടെ നടുവ് ഒടിയുന്നു, ഒപ്പം വാഹനങ്ങളുടെ തകരാറും ജനത്തെ വലയ്ക്കുന്നു. കോഴഞ്ചേരി വഴി കടന്നുപോകുന്ന സംസ്ഥാന പാതയായ ടികെ റോഡിലെ ദുരവസ്ഥയാണ് ഇത്.
വൻ കുഴികൾ രൂപപ്പെട്ടു വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഗതാഗതതടസ്സവും രൂക്ഷമായി. തോട്ടപ്പുഴശേരി പഞ്ചായത്തിനു സമീപം ചെട്ടിമുക്ക്, മാരാമൺ, പാലത്തിന് ഇരുവശങ്ങൾ, പൊയ്യാനിൽ ജംക്ഷനു സമീപം, ടിബി ജംക്ഷൻ, ഹോമിയോ ആശുപത്രിക്കു സമീപം, തെക്കേമല, തുണ്ടഴം തുടങ്ങി ടികെ റോഡിൽ പലഭാഗത്തും കുഴികൾ രൂപപ്പെട്ട് അപകട കെണിയായി മാറി.
തോട്ടപ്പുഴശേരി പഞ്ചായത്തിനു സമീപം ടാറിങ് പൂർണമായും തകർന്നു വലിയ വെള്ളക്കെട്ടായി. അടുത്തയിടെ ഇവിടെ പാറമടയിലെ അവശിഷ്ടങ്ങൾ തട്ടി കുഴി നികത്താൻ ശ്രമിച്ചത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.
ഇങ്ങനെ തട്ടിയ പാറപ്പൊടിയും മറ്റും വാഹനങ്ങൾ പോയി വശങ്ങളിലേക്കു മാറി ചെറുകുന്നുകൾ പോലെയായത് യാത്രക്കാർക്ക് ദുരിതമായി.
പഴയ പാലത്തിന്റെ മാരാമൺ ഭാഗത്തും കോഴഞ്ചേരി ഭാഗത്തും റോഡ് തകർന്നതു കവറുകളിൽ എത്തിച്ച ടാറിങ് മിശ്രിതം ഉപയോഗിച്ചു പരിഹരിക്കാൻ ശ്രമിച്ചെങ്കിലും രണ്ടു ദിവസത്തിനുള്ളിൽ ഇതും ഇളകിമാറി. പാലത്തിലും അവിടവിടെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
തെക്കേമല ജംക്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച ഭാഗത്ത് റോഡ് പൂർണമായും തകർന്നിരുന്നു. ഇവിടെ രണ്ടു ദിവസം മുൻപ് പൂട്ടുകട്ട
പാകിയെങ്കിലും അതും ശരിയായ തരത്തിൽ അല്ലാത്തതിനാൽ ഇവിടെയും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. റോഡിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]