
പത്തനംതിട്ട ∙ ജർമനിയിലെ ലിൻഡൗവിൽ നൊബേൽ ജേതാക്കളുമായി സംവദിക്കാൻ തിരുവല്ല സ്വദേശിയായ ഡോ.
അശ്വതി റേയ്ച്ചൽ വർഗീസ് (39).നൊബേൽ സമിതിയുടെ നൊബേൽ ലിൻഡൗവ് സമ്മേളനത്തിൽ സാമ്പത്തിക നൊബേൽ ജേതാക്കളുമായാണ് അശ്വതി സംവദിക്കുക.ലോകമെമ്പാടുമുള്ള 250 പേർക്കാണു സാമ്പത്തിക നൊബേൽ ജേതാക്കളുമായി സംവദിക്കാൻ അവസരം ലഭിച്ചത്. അശ്വതി ഉൾപ്പെടെ 3 പേർക്കാണ് ഇന്ത്യയിൽനിന്ന് ക്ഷണം.
2 പേർ ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്. 26 മുതൽ 30 വരെയാണ് സമ്മേളനം.
വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക ഘടനയും പ്രകൃതി ക്ഷോഭങ്ങളിൽ നിന്നുള്ള അതിജീവനവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനെ സംബന്ധിച്ചാണ് സംവാദം. ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഇക്കണോമിക് ചേഞ്ച് സൊസൈറ്റിയിൽ നിന്നാണ് അശ്വതി സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയത്.
തിരുവനന്തപുരത്ത് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ (ഗിഫ്റ്റ്) അസിസ്റ്റന്റ് പ്രഫസറാണ്.
ഗവേഷണ വിദ്യാർഥികൾക്കും അസിസ്റ്റന്റ് പ്രഫസർമാർക്കുമാണ് നൊബേൽ ലിൻഡൗവ് സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കുക. റിസർച് ജേണലുകളിൽ ഗവേഷണ പേപ്പർ പ്രസിദ്ധീകരിച്ചിരിക്കണം.
അസിസ്റ്റന്റ് പ്രഫസർമാർ രാജ്യാന്തര തലത്തിലുള്ള മുൻനിര സമ്മേളനങ്ങളിലെ ചർച്ചകളിൽ പങ്കെടുത്തിരിക്കണമെന്നും മാനദണ്ഡം ഉണ്ട്. കഴിഞ്ഞ വർഷം ലോക ബാങ്കും ഇന്ത്യയുടെ ധനകാര്യ കമ്മിഷനും ചേർന്നു നടത്തിയ ചർച്ചയിൽ അശ്വതി പങ്കെടുത്തിരുന്നു. കൂടാതെ, യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്കോളേഴ്സ് ഫെലോഷിപ്പും ലഭിച്ചിരുന്നു.നിരണം കാക്കോളിൽകണ്ടത്തിൽ ഡോ.
വർഗീസ് മാത്യുവിന്റെയും പ്രേമ ജോണിന്റെയും മകളാണ്. ഭർത്താവ്: അശോക് അലക്സ് ലൂക്ക്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]