
വൈദ്യുതി മുടക്കം
∙ തോട്ടുകര പ്ലാക്കാട്ട്, പയ്യനാമൺ, ആമക്കുന്ന്, മുരിങ്ങമംഗലം അമ്പലം, മഞ്ഞക്കടമ്പ്, ഐരവൺ കാവ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗതാഗതം നിരോധിച്ചു
കലഞ്ഞൂർ ∙ കലഞ്ഞൂർ – പാടം റോഡിൽ വാഴപ്പാറ നീർപ്പാലത്തിനു സമീപം പൂട്ടുകട്ട സ്ഥാപിക്കുന്ന ജോലികൾ തുടങ്ങുന്നതിനാൽ 21 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
പാടം ഭാഗത്തുനിന്ന് കലഞ്ഞൂരിലേക്കു വരുന്ന വാഹനങ്ങൾ വാഴപ്പാറ ജംക്ഷനിൽനിന്ന് തിരിഞ്ഞ് ഇടത്തറ വഴി പോകണം. പത്തനാപുരത്തുനിന്ന് കലഞ്ഞൂർ വഴി പാടത്തേക്കു പോകുന്ന വാഹനങ്ങൾ ഇടത്തറ ജംക്ഷനിൽ തിരിഞ്ഞ് വാഴപ്പാറ വഴി പോകണം.
അധ്യാപക ഒഴിവ്
ഇടമുറി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.
25ന് 5ന് മുൻപ് അപേക്ഷ നൽകണം. 27ന് 11ന് അഭിമുഖം നടക്കും.
റബർ സംഭരണം
പെരുമ്പെട്ടി ∙ അത്യാൽ പെരുമ്പെട്ടി റബർ ഉൽപാദക സംഘത്തിൽ നാളെ 10 മുതൽ റബർഷീറ്റ്, ഒട്ടുപാൽ എന്നിവ സംഭരിക്കും.9446186995.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
പത്തനംതിട്ട
∙ തലച്ചിറ, മാടമൺ ക്ഷീരോൽപാദക സംഘങ്ങൾ വഴി 26ന് ഉച്ചയ്ക്ക് 2ന് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. പേരു റജിസ്റ്റർ ചെയ്യണം.
8078753944.
ഹാൻടെക്സിൽ റിബേറ്റ്
പത്തനംതിട്ട ∙ ഓണം പ്രമാണിച്ച് സർക്കാർ സ്ഥാപനമായ ഹാൻടെക്സ് കോഴഞ്ചേരി ഷോറൂമിൽ തുണിത്തരങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ റിബേറ്റ് അനുവദിച്ചു.
യോഗാ പരിശീലനം
കോന്നി ∙ പഞ്ചായത്തിന്റെയും ഗവ.
ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ 18 വയസ്സിനു മുകളിലുള്ള വനിതകൾക്ക് സൗജന്യ യോഗാ പരിശീലനം നൽകുന്നു. 21ന് 10ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്യും.
പരിശീലന പദ്ധതി
ചെന്നീർക്കര ∙ കെട്ടിടനിർമാണം, ചെറിയ ആയുധങ്ങളുടെ നിർമാണം, ഇരുമ്പുപണി, പൂട്ട് നിർമാണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടവർ, ചുറ്റിക അടക്കമുള്ള തൊഴിലുപകരണങ്ങളുണ്ടാക്കുന്നവർ എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളവർക്കായി 5 ദിവസത്തെ (വേതനം ഉൾപ്പെടെ) പ്രധാനമന്ത്രി വിശ്വകർമ കോഴ്സുകൾ ചെന്നീർക്കര ഐടിഐയിൽ ആരംഭിക്കുന്നു.
അക്ഷയ/കോമൺ സർവീസ് സെന്റർ വഴി റജിസ്റ്റർ ചെയ്യാം. 18 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം.
04682258710 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]