
ഇട്ടിയപ്പാറ ∙ സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങുന്നത് തോന്നുംപടി. യാത്രക്കാർ ശ്രദ്ധയോടെ നടന്നില്ലെങ്കിൽ ബസുകളിടിച്ച് അപകടങ്ങൾ ഉറപ്പ്.
വൺവേ ചുറ്റിയെത്തുന്ന ബസുകൾക്ക് ഇട്ടിയപ്പാറ ബൈപാസിൽ നിന്ന് സ്റ്റാൻഡിലേക്ക് താൽക്കാലിക വഴി ക്രമീകരിച്ചിട്ടുണ്ട്. ഇതിലെയാണ് അവ സ്റ്റാൻഡിലെത്തുന്നതും എരുമേലി, മണിമല, കാഞ്ഞിരപ്പള്ളി, ഇടമുറി, വെച്ചൂച്ചിറ, അത്തിക്കയം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ബസുകളുടെ മടക്കവും.ചെത്തോങ്കര, ഒഴുവൻപാറ വഴി സ്റ്റാൻഡിലെത്തുന്ന ബസുകൾ മാർജിൻ ഫ്രീ മാർക്കറ്റിനു സമീപമുള്ള റോഡിലൂടെയാണ് (അകത്തേക്കുള്ള വഴി) സ്റ്റാൻഡിലേക്കു കടക്കേണ്ടത്.
മാമുക്ക്, പെരുമ്പുഴ, വലിയകുളം, മോതിരവയൽ ഭാഗങ്ങളിലേക്കുള്ള ബസുകൾ സെൻട്രൽ ജംക്ഷനിലെത്തി വേണം തിരിഞ്ഞു പോകാൻ (പുറത്തേക്കുള്ള വഴി).എന്നാൽ ചെത്തോങ്കര, ഒഴുവൻപാറ ഭാഗങ്ങളിൽ നിന്ന് സ്റ്റാൻഡിലേക്കു കടക്കുന്ന ബസുകൾ പുറത്തേക്കുള്ള വഴിയിലൂടെ അകത്തെത്തുന്നു.
അതും പലപ്പോഴും അമിത വേഗത്തിലാണ് സ്റ്റാൻഡിലെത്തുന്നത്. അവയ്ക്കു മുന്നിൽപെടാതെ യാത്രക്കാർ ഓടി മാറുകയാണ്.
ഭൂരിപക്ഷം ബസുകളിലും വേഗപ്പൂട്ട് പ്രവർത്തിപ്പിക്കുന്നില്ല.
ഇത്തരത്തിൽ നിയമം ലംഘിച്ച് ഓട്ടം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുന്നില്ല. കൂടാതെ ബസുകൾ തോന്നുംപടിയാണ് യാഡിൽ പാർക്കിങ് നടത്തുന്നതും.
തലങ്ങും വിലങ്ങും ബസുകൾ കിടക്കുന്നതു കാണാം. അവ മുന്നോട്ടും പിന്നോട്ടും എടുക്കുമ്പോൾ യാത്രക്കാരെ ഇടിക്കാം. സ്റ്റാൻഡിലൂടെ തലങ്ങും വിലങ്ങും ഓടുന്ന ഇതര വാഹനങ്ങൾക്കും അവ ഭീഷണിയാകുന്നു.
നാഥനില്ലാത്ത അവസ്ഥയിലാണ് സ്റ്റാൻഡിന് പ്രവർത്തനം. ടോൾ പിരിവ് ലേലം ചെയ്യുന്നതൊഴിച്ചാൽ പഴവങ്ങാടി പഞ്ചായത്തിന്റെ ഇടപെടൽ സ്റ്റാൻഡിൽ ഉണ്ടാകുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]