
പത്തനംതിട്ട ജില്ലയിൽ ഇന്ന് (20-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–60 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
അധ്യാപക ഒഴിവ്
അടൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ താൽക്കാലിക അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ (യോഗ്യത: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും–ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് നിർബന്ധം) കൂടിക്കാഴ്ച 23ന് 10.30ന്. ബിസിനസ് ഇക്കണോമിക്സ് വിഭാഗത്തിൽ (യുജിസി ചട്ടപ്രകാരമുള്ള യോഗ്യത) കൂടിക്കാഴ്ച 24ന് രാവിലെ 10.30ന്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ (യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് നിർബന്ധം) കൂടിക്കാഴ്ച 25ന് രാവിലെ 10.30ന്. കണക്ക് വിഭാഗത്തിൽ (യുജിസി ചട്ടപ്രകാരമുള്ള യോഗ്യത) തസ്തികയിലേതും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ (യോഗ്യത: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും(ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് നിർബന്ധം) തസ്തികയിലേതും കൂടിക്കാഴ്ച 26ന് രാവിലെ 10.30നും നടക്കും. www.cea.ac.in, 8547005100.
ചിറ്റാർ ∙ ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് 2ന് സ്കൂളിൽ അഭിമുഖത്തിന് ഹാജരാകണം.
അടൂർ ∙ സെന്റ് സിറിൽസ് കോളജിൽ ഇംഗ്ലിഷ് വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. പിഎച്ച്ഡി, നെറ്റ് ഉള്ളവർക്ക് മുൻഗണന. കൊല്ലം മേഖലാ കോളജ് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിൽ താൽക്കാലിക അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 5ന് രാവിലെ 9.30ന് കോളജിൽ ഹാജരാകണം.
സീറ്റ് ഒഴിവ്
അടൂർ ∙ കൈതപ്പറമ്പ് കെവിവിഎസ് കോളജിൽ ബിരുദ/ ബിരുദാനന്തര കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റിൽ ഏതാനും ഒഴിവുണ്ട്. ബിസിഎ വിത്ത് സൈബർ സെക്യൂരിറ്റി, കംപ്യൂട്ടർ സയൻസ് വിത്ത് എഐ ആൻഡ് മെഷീൻ ലേണിങ്, ബിബിഎ വിത്ത് ലോജിസ്റ്റിക്സ്്/എസിസിഎ, ബികോം ഫിനാൻസ് വിത്ത് എസിസിഎ, കോർപറേഷൻ വിത്ത് എസിസിഎ, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിത്ത് എസിസിഎ, ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് വിത്ത് എസിസിഎ, ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, എംകോം വിത്ത് എസിസിഎ, എംഎസ്സി ബോട്ടണി എന്നീ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 25ന് മുൻപായി പ്രവേശനം നേടണം. 9744985500, 9895896247.