തിരുവല്ല ∙ തോട്ടിൽ നിക്ഷേപിച്ച ശുചിമുറി മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. തിരുവല്ലയിലെ വേങ്ങലിൽ വേളൂർ മുണ്ടകത്താണ് സംഭവം.
താറാവ് കർഷകനായ വേങ്ങൽ വാണിയപുരക്കൽ വീട്ടിൽ അനിൽ പൗലോസിന്റെ 8000ത്തോളം താറാവുകളിൽ 300 താറാവുകളെയാണ് വെള്ളിയാഴ്ച പുലർച്ചയോടെ വേങ്ങൽ – വെള്ളൂർമുണ്ടകം തോട്ടിലെ മലിന ജലത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത താറാവുകളിൽ ഒന്നിന്റെ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി നൽകിയിട്ടുണ്ടെന്നും പരിശോധന ഫലം ലഭിച്ചാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാവൂ എന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

