തിരുവല്ല∙ ടികെ റോഡിലെ ബേക്കറി ജംക്ഷനിൽ നിന്നും റെയിൽവേ ക്രോസ് വരെയുള്ള പുഷ്പഗിരി റോഡ് ഭാഗത്തെ ഓടയിലെ മലിനജലം വൃത്തിയാക്കി തുടങ്ങി. ഓടയുടെ നിർമാണവും പുനരാരംഭിച്ചു. മലിനജലവും, പാതിയിൽ നിർത്തിയ ഓടയുടെ നിർമാണവും നാട്ടുകാരെ ദുരിതത്തിലാക്കുന്നത് മലയാള മനോരമ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്നാണു നടപടിയുണ്ടായത്. െചാവ്വാഴ്ച ഓടയിലെ മലിനജലം നീക്കുന്ന നടപടികൾ ആരംഭിച്ചു.
ലോറിയിൽ മാലിന്യമടക്കം ശേഖരിച്ചു. ഇതിനോടൊപ്പമാണ് ഓടയുടെ നിർമാണ പ്രവർത്തനങ്ങളും പുനരാരംഭിച്ചത്.
പണികൾ ഉടൻ പൂർത്തീകരിക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. നഗരപരിധിയിലെ വീടുകൾക്കു മുൻപിലടക്കം ഓടയ്ക്കായി എടുത്ത കുഴിയിൽ മലിനജലം കെട്ടി നിറഞ്ഞു കിടക്കുകയായിരുന്നു.
ക്രിസ്മസിനു ശേഷമാണ് ജോലികൾ നിലച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

