ശബരിമല∙ നാടിന്റെ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ 31ാം വർഷവും മണർകാട് സംഘത്തെ നയിച്ച് അയ്യപ്പ സ്വാമിക്ക് പണക്കിഴി സമർപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മണർകാട് സംഘത്തിന്റെ പെരിയ സ്വാമി ചിറയ്ക്കൽ സി.എൻ.പ്രകാശ് കുമാർ (63). മറ്റൊരു പെരിയ സ്വാമിയായ വട്ടപ്പറമ്പിൽ രവിമനോഹർ(70) സ്ഥാനം ഒഴിഞ്ഞതിനാൽ സംഘത്തിന്റെ പൂർണ ഉത്തരവാദിത്തം പ്രകാശ് കുമാറിനായിരുന്നു,ധനു ഒന്നിനു മണർകാട് ക്ഷേത്രത്തിലെ ശാസ്താ നടയിലാണു കെട്ടുനിറച്ചത്.
ശാസ്താ നടയിൽ വിരിച്ച നീലപ്പട്ടിൽ ഇരുപത്തിയെട്ടര കരകളിലെ ഭക്തജനങ്ങൾ സമർപ്പിച്ച കാണിക്കയും ശിരസിലേറ്റിയാണു നടന്നത്.
മഹിഷിനിഗ്രഹത്തിന്റെ സ്മരണ പുതുക്കി എരുമേലിയിൽ പേട്ടതുള്ളിയാണു കാനന യാത്ര തുടങ്ങിയത്. പേരൂർത്തോട്, ഇരുമ്പൂന്നിക്കര, കോയിക്കൽക്കാവ്, കാളകെട്ടി വഴി ആദ്യ ദിവസം അഴുതയിൽ തങ്ങി.
അഴുതമേട്, കല്ലിടാംകുന്ന്, മുക്കുഴി, പുതുശേരി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം വഴി രണ്ടാംദിവസം പമ്പയിൽ എത്തി. പമ്പ സദ്യ നടത്തി രാത്രി അവിടെ തങ്ങി.
മൂന്നാം ദിവസമായ ഇന്നലെ നീലിമല, അപ്പാച്ചിമേട് വഴി മലകയറി സന്നിധാനത്ത് എത്തിയാണ് ഉച്ചപൂജയ്ക്കു പണക്കിഴി സമർപ്പണം നടത്തിയത്.ക്ഷേത്ര ഭരണസമിതി അംഗങ്ങളായ കെ.എസ്.സുനിൽകുമാർ, പി.അനിൽകുമാർ, എം.എൻ.മുരളീധരൻ, സതീഷ് കുമാർ, പി.കെ.സാബു എന്നിവരും നേതൃത്വം നൽകി.
ഉച്ചപൂജ സമയത്താണ് പണക്കിഴി സമർപ്പിച്ചത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി.
പ്രസാദ് നമ്പൂതിരി എന്നിവർ ഇവർക്കു പ്രസാദം നൽകി മണർകാട് സംഘത്തിന്റെ പണക്കിഴി സമർപ്പണത്തിനു നാടിന്റെ വിശ്വാസ പാരമ്പര്യം ഉറങ്ങുന്ന കഥയുണ്ട്. പണ്ട് ശബരിമല ക്ഷേത്രനട
പൂജകൾക്കായി തുറക്കുന്നത് മണ്ഡല പൂജയ്ക്കും മകരവിളക്കിനും മാത്രമായിരുന്നു. അന്നു മേൽശാന്തി പുറപ്പെടാശാന്തി അല്ല.
കാട് തെളിച്ച് പരമ്പരാഗത കാനനപാതയിലൂടെ കാൽനടയായിട്ടാണ് അന്നു മേൽശാന്തിയെ എത്തിച്ചിരുന്നത്. മണർകാട് സംഘമായിരുന്നു അന്നു മേൽശാന്തിക്ക് അകമ്പടിയായി
കാട് തെളിച്ച് വഴിയൊരുക്കിയത്.
നൂറ്റാണ്ടുകളോളം കൃത്യമായി നടന്നു വന്ന ആചാരം ഇടക്കാലത്ത് മുടങ്ങി. മണർകാട് ദേവീ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ മുടങ്ങിയ ആചാരം പുനരാരംഭിക്കണമെന്നു കണ്ടു.
ഇപ്പോൾ ശബരിമല മേൽശാന്തിമാർ പുറപ്പെടാ ശാന്തിമാരാണ്.പമ്പ വരെ വാഹന സൗകര്യം ഉള്ളതിനാൽ ഇവരെ കാനന പാതയിലൂടെ വഴിതെളിച്ചു കൊണ്ടുവരേണ്ട ആവശ്യമില്ല. പകരം ദേശവഴിയിലെ ഇരുപത്തിയട്ടര കരക്കാർ നൽകുന്ന പണക്കിഴി അയ്യപ്പനു സമർപ്പിച്ചാൽ മതിയെന്നു ദേവപ്രശ്നത്തിൽ കണ്ടെത്തി.
തുടർന്ന് 1985ൽ ആണ് പണക്കിഴി സമർപ്പണം പുനരാരംഭിച്ചത്. അന്നു മുതൽ സംഘത്തെ നയിക്കാൻ ചിറയ്ക്കൽ സി.എൻ.പ്രകാശ് കുമാറും പെരിയ സ്വാമിയായി ഉണ്ട്.
16ന് രാവിലെ 7ന് ആയിരുന്നു കെട്ടുമുറുക്ക്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

