കാലാവസ്ഥ
∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ ശക്തിയേറിയ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല
ഏജൻസി ആവശ്യമുണ്ട്
∙ കാഞ്ഞിരപ്പാറ, പൊതീപ്പാട്, പുതുക്കുളം, മുക്കുഴി എന്നീ മേഖലകൾ കേന്ദ്രീകരിച്ച് മലയാള മനോരമ ദിനപത്രത്തിന്റെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും ഏജൻസി ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. 7025731081, 8606505538.
അറിയിപ്പ്
റാന്നി പെരുനാട് ∙ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പരിധിയിലുള്ള തീർഥാടന പാതയുടെ വശങ്ങളിൽ നവംബർ 11 മുതൽ ജനുവരി 25 വരെ ആട് മാടുകളെ കെട്ടിയിടുന്നതും മേയാൻ വിടുന്നതും നിരോധിച്ച് ജില്ലാ കലക്ടർ നൽകിയ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
റാന്നി പെരുനാട് ∙ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലും പഞ്ചായത്ത് പരിധിയിലുള്ള പാതയോരങ്ങളിലും പ്രവർത്തനം ആരംഭിക്കുന്ന വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും മാലിന്യ നിർമാർജന സൗകര്യം, ശുചിമുറി സംവിധാനം, മറ്റ് അടിസ്ഥാന സൗകര്യം എന്നിവ ഉറപ്പാക്കണം. അല്ലാത്തപക്ഷം പഞ്ചായത്ത് ലൈസൻസ് നൽകില്ലെന്ന് സെക്രട്ടറി അറിയിച്ചു.
കോഷൻ ഡിപ്പോസിറ്റ്
മല്ലപ്പള്ളി ∙ ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 2005നും 2018 നും ഇടയിൽ പഠിച്ച വിദ്യാർഥികളിൽ കോഷൻ ഡിപ്പോസിറ്റ് വാങ്ങാനുള്ളവർ നവംബർ 15ന് രേഖകളുമായി എത്തി കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]