പന്തളം ∙ നിർമാണജോലികൾ പൂർത്തിയാകാത്തത് മൂലം മോട്ടർ വാഹന വകുപ്പിന്റെ അനുമതി വൈകുന്ന സ്വാമി അയ്യപ്പൻ ബസ് ടെർമിനലിൽ ഇന്നലെ ബസ് സ്റ്റാൻഡ് താൽക്കാലികമായി പ്രവർത്തിച്ചു. ഇതു സംബന്ധിച്ചു മുൻകൂട്ടി വിവരം അറിയാതിരുന്നതിനാൽ യാത്രക്കാർക്കും ജോലികൾ പൂർത്തിയാകാത്തത് മൂലമുള്ള പരിമിതികൾ കാരണം ബസ് ജീവനക്കാർക്കും ചെറിയതോതിൽ ബുദ്ധിമുട്ടുണ്ടായി.
സ്റ്റാൻഡിലെ പ്രവേശനവഴിയിലെ പേരാലിന്റെ ശിഖരങ്ങൾ മുറിച്ചെങ്കിലും പക്ഷികൾ വീണ്ടും ചേക്കേറിയിട്ടുണ്ട്. മരത്തിൽ വലയിടുന്ന ജോലിയും നടന്നില്ല.
വേഗത്തിൽ ജോലികൾ പൂർത്തിയാക്കി ബസ് സ്റ്റാൻഡ് പൂർണസജ്ജമാക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ 30നായിരുന്നു പുതിയ സ്റ്റാൻഡ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തത്. നിർമാണ ജോലികൾ പലതും ശേഷിക്കെയായിരുന്നു തിടുക്കത്തിൽ ഉദ്ഘാടനം.
മോട്ടർ വാഹനവകുപ്പിന്റെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. അവർ നിർദേശിച്ച പ്രകാരമുള്ള ജോലികൾ പൂർത്തിയാകാത്തതാണ് കാരണം.
നീർച്ചാലിന്റെ അതിർത്തിയിൽ സംരക്ഷണഭിത്തി, സംരക്ഷണവേലി, മൈതാനം കോൺക്രീറ്റ് അടക്കം പൂർത്തിയാകാനുണ്ട്. ജോലികൾ എന്നത്തേക്ക് പൂർത്തിയാകുമെന്ന കാര്യത്തിൽ അധികൃതർക്കും ഉറപ്പില്ല.
തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് സ്റ്റാൻഡ് മാറ്റം സാധ്യമാകുമോയെന്നാണ് കണ്ടറിയേണ്ടത്. ഭരണസമിതിയുടെ അഭിമാന പദ്ധതികളിലൊന്നാണെന്ന നിലയിൽ പ്രത്യേകിച്ചും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]