ശാസ്താംകോയിക്കൽ∙ തകർന്നു തരിപ്പണമായ റോഡിൽ നവീകരണം വൈകുന്നു, കാൽനടയാത്രികരും ചെറുകിട വാഹനങ്ങളും ദുരിതത്തിൽ.
ശാസ്താകോയിക്കൽ – മുരണി റോഡാണു തകർന്നടിഞ്ഞു മിക്കയിടത്തും ടാറിങ് ഇളകിമാറി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴികളിൽ മലിനജലവും കെട്ടിനിൽക്കുന്നു. കോട്ടാങ്ങൽ – മല്ലപ്പള്ളി പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന പ്രധാന പാതയാണിത്.
ചുങ്കപ്പാറ, വായ്പൂര് കുളത്തൂർ മേഖലകളിൽ നിന്ന് താലൂക്ക് ആസ്ഥാനത്തേക്കുള്ള ദൂരം കുറഞ്ഞ റോഡും ഇതുതന്നെ.
അമിതഭാരം കയറ്റിയെത്തുന്ന ഭാരവാഹനങ്ങളുടെ അനിന്ത്രിതമായ കടന്നുവരവാണ് റോഡ് തകർച്ചയ്ക്ക് ആക്കംകൂട്ടിയതെന്നാണ് നാട്ടുകാരുടെ ആരോപണം. രാത്രി യാത്രകളിൽ ഇരുചക്രവാഹനങ്ങളടക്കം കെണിയിൽപ്പെടുന്നത് പതിവാണ്.
റോഡ് ഉന്നതനിലവാരത്തിൽ പുനർനിർമിക്കണമെന്നാണു നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]