ശബരിമല∙ ആഗോള അയ്യപ്പ സംഗമത്തിനു പമ്പാ തീരം ഉണർന്നു. അവസാന വട്ട
തയാറെടുപ്പാണ് പമ്പയിൽ എവിടെയും. പ്രധാന വേദിയുടെയും പാനൽ ചർച്ചകൾ നടക്കുന്ന സമ്മേളന ഹാളുകൾ.
ഭക്ഷണശാലകൾ, സ്വീകരണ മുറികൾ എന്നിവയുടെ നിർമാണം പൂർത്തിയായി. 25 രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള 3,500 പ്രതിനിധികൾക്കുള്ള ഇരിപ്പിടമാണു പ്രധാന വേദിയിൽ തയാറാക്കിയിട്ടുള്ളത്. പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂർണമായും ഹരിത ചട്ടം പാലിച്ചാണ് പന്തൽ നിർമിച്ചത്.
ഇതിനോട് ചേർന്ന് ഗ്രീൻ റൂമുമുണ്ട്.
മീഡിയ റൂം ഉൾപ്പെടെ പ്രധാന വേദിയോടു ചേർന്നാണ്. തറയിൽ നിന്ന് ഒരടി ഉയരത്തിൽ പ്ലൈവുഡിലാണു പ്ലാറ്റ്ഫോം.
ഹിൽടോപ്പിൽ 2 പന്തലുണ്ട്. പാനൽ ചർച്ചയ്ക്കായി 4,500 ചരുരശ്ര അടി, ഭക്ഷണശാലയ്ക്കായി 7,000 ചതുരശ്ര അടി പന്തലുകൾ നിർമിച്ചിട്ടുണ്ട്.
പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയിൽ ജർമൻ പന്തലാണ് ഒരുക്കിയിട്ടുള്ളത്.
കൂടാതെ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള പ്രദർശന മേളയ്ക്കായി 2000 ചതുരശ്രയടി വിസ്തൃതിയിൽ മറ്റൊരു പന്തലും ഉണ്ട്. ഇതിനു മുൻപിൽ ഒരുക്കിയ പുലിവാഹനനായ അയ്യപ്പന്റെ ചിത്രം എല്ലാവരെയും ആകർഷിക്കുന്നുണ്ട്.
മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, പി.ഡി.സന്തോഷ് കുമാർ, റവന്യു-ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം, എഡിജിപി എസ്.ശ്രീജിത്ത്, ഡിഐജി അജിതാ ബീഗം, കലക്ടർമാരായ എസ്.പ്രേം കൃഷ്ണൻ (പത്തനംതിട്ട), ചേതൻകുമാർ മീണ, (കോട്ടയം), പത്തനംതിട്ട
ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് എന്നിവരുടെ സാന്നിധ്യത്തിൽ വേദികൾ പരിശോധിച്ചു. 300 ടൺ ശേഷിയുള്ള ശീതീകരണ സംവിധാനമാണ് ഓരോ പന്തലിലും ഒരുക്കിയിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

