തിരുവല്ല ∙ താലൂക്കിലെ അതിദരിദ്ര കുടുംബങ്ങൾ ഇനി ഭൂമിയുടെ ഉടമകളാകും. തുടർന്നു വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവർക്ക് ഒരു കുടക്കീഴിൽ ഒരുങ്ങും. ഇതിനായി കടപ്ര വില്ലേജിൽ ആലുംതുരുത്തിയിൽ പുളിക്കീല്‍ പൊലീസ് സ്റ്റേഷൻ നിർമിക്കുന്ന സ്ഥലത്തിനോട് ചേർന്ന് അരയേക്കറോളം സ്ഥലം റവന്യൂ വകുപ്പ് അളന്നു തിരിച്ചു. താലൂക്കിൽ അതിദരിദ്രരായിട്ടുള്ളവർ 25 പേരുണ്ടെന്നാണു കണ്ടെത്തിയത്. ഇതിൽ 12 പേർക്കു വിവിധ പദ്ധതികളിലായി വീടും സ്ഥലവും ലഭിച്ചു. ബാക്കിയുള്ള 13 പേർക്കാണ് 3 സെന്റ് സ്ഥലം വീതം പട്ടയംനൽകി വീടുവച്ചു കൊടുക്കാനുള്ള പദ്ധതി തുടങ്ങുന്നത്.
കടപ്ര, നിരണം, കവിയൂർ വില്ലേജുകളിലുള്ളവരാണിവർ.ഓരോരുത്തർക്കും 3 സെന്റ് സ്ഥലം വീതമാണ് നൽകുക. പൊതു കിണർ, ജലസംഭരണി, അമിനിറ്റി സെന്റർ എന്നിവയുമുണ്ടാകും.
ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് ഇവർക്കു കടപ്ര വില്ലേജിൽ ഭൂമി കണ്ടെത്തിയിട്ടുള്ളത്. ഭൂമി അളന്നു തിരിക്കുന്ന നടപടികൾക്കു തഹസിൽദാർ ജോബിൻ കെ. ജോർജ്, സർവ്വേ സൂപ്രണ്ട് വിജയകുമാർ, ഡപ്യൂട്ടി തഹസിൽദാർ (ഹെഡ്ക്വാർട്ടേഴ്സ്) പി.ബിജുമോൻ, കെ.ജി.ഹരിദാസ്, വി.എസ്.വിജി എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]