
മണ്ണടി ∙ മണൽക്കണ്ടം ഏലായിൽ നെല്ലും പച്ചക്കറികളും തഴച്ചു വളർന്ന് നിന്നിരുന്ന സമൃദ്ധിയുടെ ഓണക്കാലമാണ് കർഷകരുടെ മനസ്സിൽ തെളിയുന്നത്. എന്നാൽ ഇന്ന് കൃഷി വിരളമായി.
നെൽക്കൃഷിയും അന്യമായി. ശേഷിച്ചത് പച്ചക്കറി കൃഷിയായിരുന്നു.
എന്നാൽ ഇക്കുറി കാലാവസ്ഥ പ്രതികൂലമായതോടെ പച്ചക്കറി കൃഷിയും വിരളമായി. മഴ ശക്തമായതിനാൽ പന്തൽ കൃഷിയിലും വിളവ് കുറഞ്ഞതായി കർഷകർ പറഞ്ഞു.
വാഴക്കൃഷിയും പടവലം, പയർ, കോവൽ, വെണ്ട, ചീര തുടങ്ങിയവയുമാണ് പ്രധാന കൃഷികൾ.
വരൾച്ചയും ശക്തമായ മഴയും ഒരു പോലെ കൃഷിയെ ബാധിക്കുന്നു. മഴ ശക്തമായാൽ ഏലാ വെള്ളത്തിൽ മുങ്ങും.
ഇത്തരം പ്രതിസന്ധികൾ അതിജീവിച്ചാണ് 200 ഏക്കറിലധികം വരുന്ന പാടശേഖരത്ത് നെൽക്കൃഷി ഉൾപ്പെടെ കൃഷി ചെയ്തു വന്നിരുന്നത്. ഇപ്പോൾ ഓണക്കാലത്ത് പേരിനു കൊയ്ത്തു നടത്താനും നെൽക്കൃഷിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]