
ശബരിമല ∙ വെള്ളം വീണാൽ തീർഥാടകർ തെന്നി വീഴുന്ന നീലിമല പാതയിലെ അപകടാവസ്ഥ ഒഴിവാക്കാനുള്ള അറ്റകുറ്റപ്പണി തുടങ്ങി. പാതയിൽ പാകിയ കരിങ്കല്ലുകൾ കൊത്തിയെടുത്തു ഗ്രിപ് ഉണ്ടാക്കുന്ന (പരുക്കനാക്കുന്ന) ജോലിയാണ് ആരംഭിച്ചത്.
നീലിമല, അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത കരിങ്കല്ല് പാകിയതാണ്. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 121 കോടി രൂപ ചെലവ് ചെയ്ത് 2021ൽ ആണ് കരിങ്കല്ല് പാകിയത്. തീർഥാടകർ നിരന്തരമായി നടന്നു മിനുസം ആയതോടെ മഴ പെയ്തു കഴിയുമ്പോൾ തെന്നി വീണ് തീർഥാടകർക്കു പരുക്കേൽക്കുന്നത് പതിവായി.
നിരവധി പേർ തലയടിച്ചു വീണ് അപകടത്തിൽ പെട്ടതിനെ തുടർന്നു 3 തവണ പാത അടച്ചിടേണ്ടിവന്നു.
നിരന്തരം അപകടങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കാൻ അസറ്റിലിൻ ജ്വാല ഉപയോഗിച്ച് ചൂടാക്കി കരിങ്കല്ലിന്റെ പ്രതലത്തിലെ ഒരുപാളി ഇളക്കി മാറ്റിയ ശേഷമാണ് കൊത്തിയെടുത്തു പരുക്കനാക്കുന്നത്. വിഗ്രഹ ശിൽപിയായ ചെങ്ങന്നൂർ തട്ടാവിള മഹേഷ് പണിക്കരാണ് ഇതിനുള്ള കരാർ എടുത്തിട്ടുള്ളത്. യന്ത്രങ്ങൾ ഉപയോഗിച്ചാണ് കരിങ്കല്ല് കൊത്തിയെടുക്കുന്നത്.
നീലിമല പാതയ്ക്ക് 60 മുതൽ 70 ഡിഗ്രി വരെ ചരിവുണ്ട്. 3 കിലോമീറ്റർ ദൂരത്തിലാണ് കരിങ്കല്ല് കൊത്തിയെടുത്ത് പാതയ്ക്ക് ഗ്രിപ് ഉണ്ടാക്കുന്നത്.
ഇത്രയും ദൂരത്തിൽ റോഡിലെ കരിങ്കല്ല് കൊത്തി ഗ്രിപ്പ് ഉണ്ടാക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]