
ആനിക്കാട് ∙ പഞ്ചായത്തിലെ നല്ലൂർപ്പടവ് പ്രദേശത്തു കാട്ടുപന്നിശല്യം രൂക്ഷം. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതു കർഷകരെ വലയ്ക്കുന്നു. മരച്ചീനി, വാഴ, ചേമ്പ്, ചേന തുടങ്ങിയവ കൃഷികളാണ് നശിപ്പിക്കുന്നത്.
കഴിഞ്ഞദിവസം നല്ലൂർപ്പടവ് വാരാക്കുന്നേൽ തോമസ് ആന്റണിയുടെ കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. ചേമ്പ്, ചേന, മുന്തിയ ഇനം കൂവ എന്നിവ നശിപ്പിച്ചു.
മലയോര പ്രദേശങ്ങൾക്ക് പുറമേ ജനവാസ കേന്ദ്രങ്ങളിൽവരെ പന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുമ്പോൾ ഭീതിയിലാണ് കർഷകർ.
കാട് നിറഞ്ഞ കൃഷിയിടങ്ങളിൽ പകൽ സമയം തമ്പടിക്കുന്ന കാട്ടുപന്നികളാണ് സന്ധ്യയാകുന്നതോടെ കൃഷിയിടങ്ങൾ കയ്യടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]