പെരുമ്പെട്ടി ∙ മണിമലയാറ്റിലെ കടവുകളിൽ ഇറങ്ങാൻ ദുരിതം ഇരട്ടിക്കുന്നു, കോട്ടാങ്ങൽ മേഖലയിലെ 4 കടവുകളിലാണ് കെണിയൊരുക്കി അപകട സാധ്യത വർധിക്കുന്നത്.
വായ്പൂര് മീനേടത്തു കടവിൽ മണ്ണുംകല്ലും ചെളിയും വന്നടിഞ്ഞിരിക്കുന്നു, ഓരങ്ങളിൽ കാടും പടർന്ന് പന്തലിച്ചിരിക്കുന്നു. ചന്തക്കടവിൽ നാശോന്മുഖമായ പടിക്കെട്ടുകൾ കാടുമൂടിയ നിലയിൽ, വഴിത്താരയിൽ മാലിന്യങ്ങളും വഴിമുടക്കിയിരിക്കുന്നു.
ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം. ഇവിടെയിറാങ്ങാൻ ജീവൻ പണയംവയ്ക്കണം എന്ന നിലയിലാണ് കാര്യങ്ങൾ.
കുളത്തൂർമൂഴി പാലത്തോടു ചേർന്ന കടവിൽ പടിക്കെട്ടുകൾ കാടുകയറി, ചെളിയും മണ്ണുകുഴഞ്ഞനിലയിൽ.
പ്രളയങ്ങളിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും ഇപ്പോഴും ഇവിടെയുണ്ട്. ഒാരത്ത് മുളങ്കൂട്ടവും ചിറയ്ക്കപ്പാറക്കടവിൽ പാലം നിർമാണം ആരംഭിച്ചതോടെ ആവിടെയിറങ്ങുകയെന്നത് ശ്രമകരമാണ്.
നൂലുവേലിക്കടവിലെക്കുള്ള വഴികളിൽ ഒഴുകിയെത്തിയ ചെളിമണ്ണ് അടിഞ്ഞുകൂടിയിരിക്കുന്നു, ആറ്റുതിട്ടലിൽ പുല്ലും കുറ്റിച്ചെടികളും പടർന്ന് പന്തലിച്ചിരിക്കുകയാണ്. തകർന്ന തൂക്കുപാലത്തിനടിയിലൂടെ ഇടുങ്ങിയ വഴിത്താര മാത്രം.
കടൂർക്കക്കടവ്, പുത്തൂർക്കടവ്, അങ്ങാടിക്കടവ്, തേലപ്പുഴക്കടവ് എന്നിവ താരതമ്യേന ഭേദപ്പെട്ട നിലിയിലാണെങ്കിലും ശോച്യാവസ്ഥയിലായ കടവുകൾ പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]