പത്തനംതിട്ട ∙ കടമ്മനിട്ട
ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 100 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു.
പൊളിച്ചു മാറ്റാനായി രണ്ട് വർഷമായി ഒഴിച്ചിട്ടിരുന്ന കെട്ടിടമാണ് പൊളിഞ്ഞു വീണത്. കെട്ടിടം തകർന്നത് രാത്രി ആയതിനാൽ വലിയ ദുരന്തം ഒഴിവായി. പഴയ കെട്ടിടം പൊളിച്ചു മാറ്റി ഗ്രൗണ്ട് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പിടിഎ, സ്കൂൾ മാനേജിങ് കമ്മിറ്റി, നാരങ്ങാനം പഞ്ചായത്ത് എന്നിവർ ചേർന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ ഉൾപ്പെടെ പരാതി നൽകിയതാണ്.
മുഖ്യമന്ത്രിക്കു നൽകിയ പരാതി വിദ്യാഭ്യാസ വകുപ്പിന് കൈമാറി. എന്നാൽ, ഇതിൽ തുടർനടപടി ഉണ്ടായില്ല.
കെട്ടിടത്തിന്റെ മുറ്റത്ത് ദിവസവും കുട്ടികൾ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു.
മഴ വരുമ്പോൾ കുട്ടികൾ ഇതിലേക്കു ഓടിക്കയറുമായിരുന്നതായും നാട്ടുകാർ പറയുന്നു. കെട്ടിടം ഉടമസ്ഥതയിലുള്ള ആയതിനാൽ ജില്ലാ പഞ്ചായത്തിനും സ്കൂൾ അധികൃതർ പരാതി നൽകിയിരുന്നു. കെട്ടിടം പൊളിക്കുന്നതിന് 9 ലക്ഷം രൂപ ചെലവുവരുമെന്ന് നാരങ്ങാനം പഞ്ചായത്ത് മൂല്യനിർണയം നടത്തി നൽകിയിരുന്നു.
എന്നാൽ കെട്ടിടം പൊളിക്കുന്നതിനുള്ള ടെൻഡർ വിളിക്കാനുള്ള നടപടികളിൽ എത്തിയപ്പോഴേക്കും 2 വർഷം പിന്നിട്ടു. ഇതിനിടെയാണ് കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു വീണത്. 6 കോടി രൂപ മുടക്കി സ്കൂളിനു പുതിയ കെട്ടിടം നിർമിച്ച് കഴിഞ്ഞ വർഷം ക്ലാസുകൾ അതിലേക്കു മാറ്റിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

