
പെരിങ്ങര ∙ വിറക് വെട്ടുകയായിരുന്നയാളുടെ മൊബൈൽ ഫോണുമായി കുരങ്ങൻ കടന്നു. അടിച്ചു മാറ്റിയ ഫോൺ മിനിറ്റുകൾക്കു ശേഷം സമീപ പുരിടത്തിലെ തെങ്ങിൽ കയറുന്നതിനിടെ ഉപേക്ഷിച്ചതോടെ ഉടമയ്ക്കു തിരികെ ലഭിച്ചു. പഞ്ചായത്ത് പത്താം വാർഡ് അംഗം എസ്.
സനിൽ കുമാരിയുടെ വീട്ടിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. വിറക് വെട്ടാൻ എത്തിയ രമണൻ എന്നയാളുടെ മൊബൈൽ ഫോണുമായാണു കുരങ്ങൻ കടന്നത്. വിറക് കീറുന്നതിനു സമീപത്തായി വച്ചിരുന്ന ഫോൺ കുരങ്ങൻ എടുക്കുകയായിരുന്നു.
ഫോൺ കയ്യിലെടുത്തശേഷം ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയതോടെ രമണൻ തിരിഞ്ഞു നോക്കി. ഇതോടെ ഫോണുമായി കുരങ്ങൻ സമീപ പുരയിടത്തിലേക്ക് ചാടി തെങ്ങിൽ കയറി ഇരിപ്പുറപ്പിച്ചു.
പിന്നാലെ ഓടിയെത്തിയ രമണനെ കണ്ട് മൊബൈൽ ഫോൺ താഴേയ്ക്കെറിഞ്ഞശേഷം മറ്റൊരു മരത്തിലേക്ക് ചാടി രക്ഷപ്പെട്ടു. രണ്ട് ദിവസം മുമ്പ് രമണൻ വാങ്ങിയ 8000 രൂപയോളം വില വരുന്ന ഫോണുമായാണ് കുരങ്ങൻ കടന്നത് ഒരു മാസമായി പെരിങ്ങരയിലും പരിസരപ്രദേശങ്ങളിലും വാനരന്മാരുടെ ശല്യം വർധിക്കുകയാണെന്ന പരാതിയും ഉണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]