
സൺഡേസ്കൂൾ വാർഷികവും സ്തോത്ര പ്രാർഥനയും നടന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ കടമ്മനിട്ട മാർത്തോമ്മാ ഇടവക സൺഡേസ്കൂൾ വാർഷികാഘോഷം പള്ളിയിൽ നടന്നു. 120 വർഷം പിന്നിട്ട മാർത്തോമ്മാ സൺഡേസ്കൂൾ പ്രവർത്തനത്തെ അനുമോദിച്ചു. സ്തോത്രപ്രാർഥനയും നടത്തി. റവ. ജിജി വി മാത്യു അധ്യക്ഷത വഹിച്ചു. ഭദ്രാസന സൺഡേ സ്കൂൾ സെക്രട്ടറി വർഗീസ് പൂവൻപാറ സന്ദേശം നൽകി. സുലാൽ സാമുവേൽ റിപ്പോർട്ട് അവതരിപ്പിച്ചു. എബ്രഹാം സാമുവേൽ, സാം മാത്യു, എ.ജി. എബ്രഹാം, സി.ഡി. ശമുവേൽ, തോമസ് വർഗീസ്, ഓമന ജോൺ, മനോജ് ഡേവിഡ് കോശി എന്നിവർ പ്രസംഗിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. മുൻ അധ്യാപകരെ ആദരിച്ചു.