റാന്നി ∙ വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത.
മലയോര മേഖലയിലെ ഈ പ്രശ്നം ഭരണാധികാരികൾ തിരിച്ചറിയണം. പ്രസ്താവനകളല്ല, നടപടികളാണ് ജനങ്ങൾക്ക് വേണ്ടത്.
മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും അധികാരികൾ കണ്ണു തുറക്കുന്നില്ല. കാട്ടാന, പന്നി, കുരങ്ങ് എന്നിവയുടെ ശല്യം മൂലം കൃഷി നടത്താൻ കഴിയുന്നില്ല.
കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യജീവികളെ കൊല്ലാനുള്ള അനുവാദം നൽകണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മാർത്തോമ്മാ സഭ 27-ാമത് റാന്നി – നിലയ്ക്കൽ ഭദ്രാസന കൺവൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
റവ.
ഡോ. ടി.ബി.
പ്രേംജിത്ത് കുമാർ വചന സന്ദേശം നൽകി. ഡോ.
ഐസക് മാർ പീലക്സിനോസ്, ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, റിബു തോമസ് മാത്യു, അനോ ഡേവിഡ് തോമസ് എന്നിവർ പ്രസംഗിച്ചു.
സജീവ സേവനത്തിൽ നിന്ന് വിരമിക്കുന്ന റവ. വി.എസ്.സ്കറിയ, റവ.
സജി പി. തോമസ് എന്നിവരെ മെത്രാപ്പൊലീത്ത ആദരിച്ചു.
കൺവൻഷൻ പന്തലിൽ രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഡോ. ഐസക് മാർ പീലക്സിനോസ് മുഖ്യകാർമികത്വം വഹിച്ചു.
ഭദ്രാസനത്തിലെ 130 ഇടവകളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുത്തു. വിവിധ കമ്മിറ്റി ഭാരവാഹികളായ റവ.
ഏബ്രഹാം വർഗീസ്, റവ. അലക്സാണ്ടർ തരകൻ, റവ.
ബിനു പി. തോമസ്, റവ.
ജോയിഷ് പാപ്പച്ചൻ, റവ. ഷാനു വി.
ഏബ്രഹാം, റവ. സജു ചാക്കോ, റവ.
അജി തോമസ്, ഫ്രെഡി ഉമ്മൻ, ലിസ സാറാ ജോർജ്, തോമസ് വർഗീസ്, അലക്സാണ്ടർ വർഗീസ്, കോശി സി. തര്യൻ, ഇ.എ.രാജു, റൂബിൻ ടി.
വർഗീസ്, ഷാജി വർഗീസ് എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

