ശബരിമല∙ശരണമന്ത്രങ്ങളും വാദ്യമേളങ്ങളും ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ അയ്യപ്പ സ്വാമിയ്ക്കു പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടന്നു. തീർഥാടന കാലത്തെ നെയ്യഭിഷേകം ഇന്നലെ 10ന് പൂർത്തിയായി.
തുടർന്നു ശ്രീകോവിലും തിരുമുറ്റവും കഴുകി വൃത്തിയാക്കിയാണു കളഭാഭിഷേകത്തിനുള്ള ചടങ്ങു തുടങ്ങിയത്.
സോപാനത്ത് നിറപറയും നിലവിളക്കും ഒരുക്കി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ബ്രഹ്മകലശവും 25 കലശവും പൂജിച്ചു നിറച്ചു.
മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം നിലവിളക്കിലേക്കു പകർന്നതോടെ പാണി കൊട്ടി ദേവന്റെ ഭൂതഗങ്ങളെയും പരിവാരങ്ങളെയും ഉണർത്തി. പന്തളം രാജപ്രതിനിധി പുണർതം നാൾ നാരായണ വർമ പരിവാര സമേതം എത്തിയതോടെ കളഭ ഘോഷയാത്ര തുടങ്ങി.
വാദ്യമേളങ്ങളോടെ ആഘോഷമായി ശ്രീകോവിലിൽ എത്തിച്ചു.
ആയിരക്കണക്കിനു സ്വാമി ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണംവിളികൾ സന്നിധാനത്താകെ അലയടിച്ചു നിൽക്കെ തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. ഇന്നലെയും തീർഥാടകരുടെ വലിയ തിരക്കായിരുന്നു.
പതിനെട്ടാംപടി കയറാനും ദർശനത്തിനും നീണ്ടനിരയായിരുന്നു.
മണിമണ്ഡപത്തിലിൽ നിന്നുള്ള അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്ത് പൂർത്തിയായി. രാത്രി അത്താഴപൂജയ്ക്കു ശേഷം അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്ത് പുറപ്പെട്ടു.
തിരുവാഭരണ പെട്ടിയിൽ കൊണ്ടുവന്ന അയ്യപ്പന്റെ തിടമ്പും തലപ്പാറ, ഉടുമ്പാറ മലകൾക്കുള്ള കൊടി എന്നിവയ്ക്കു പുറമേ ഗുരുതിയ്ക്കു കാർമികത്വം വഹിക്കുന്ന കുന്നയ്ക്കാട്ട് കുറുപ്പ് വാളും പരിചയുമേന്തി അകമ്പടിയായി. മണിമണ്ഡലത്തിലെ കളമെഴുത്തും ഇന്നലെ പൂർത്തിയായി.
തിരുവാഭരണ വിഭൂഷിതനായ ശാസ്താവിന്റെ രൂപമാണ് ഇന്നലെ കളമെഴുതിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

