തിരുവല്ല∙ പാതിയിൽ നിർത്തിയ ഓടയുടെ നിർമാണമാണു നാട്ടുകാരുടെ ഏറ്റവും പുതിയ ദുരിതം. നഗരപരിധിയിലെ വീടുകൾക്കു മുൻപിൽ ഓടയ്ക്കായി എടുത്ത കുഴിയിൽ മലിനജലം കെട്ടിനിറഞ്ഞു കിടക്കുകയാണ്. പ്രദേശമാകെ അസഹനീയമായ ദുർഗന്ധവുമുണ്ട്.
ടികെ റോഡിൽ മഞ്ഞാടി ഭാഗത്തെ കലുങ്ക് നിർമാണം അടുത്തിടെയാണു പൂർത്തീകരിച്ചത്.
എന്നാൽ ടികെ റോഡിൽ ബേക്കറി ജംക്ഷൻ മുതൽ റെയിൽവേ ക്രോസ് വരെയുള്ള പുഷ്പഗിരി റോഡ് ഭാഗത്തെ ഓട നിർമാണം പൂർത്തീകരിക്കാത്തതാണു പ്രദേശവാസികളെ വലയ്ക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് നടത്തുന്ന ഓട നിർമാണം മന്ദഗതിയിലാണ്.
ക്രിസ്മസിനു ശേഷം ജോലികൾ നടന്നിട്ടേയില്ല.
മൂന്നാഴ്ചയായി പണികൾ നിലച്ച അവസ്ഥയിലായതിനാൽ പ്രദേശത്തെ വീട്ടുകാർ ദുരിതത്തിലാണ്. സമീപപ്രദേശത്തെ വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലമാണു നിറഞ്ഞു കിടക്കുന്നതെന്നു പ്രദേശവാസികൾ ആരോപിക്കുന്നു. ഇതുമൂലമാണ് ഓട
നിർമാണം മന്ദഗതിയിലായതെന്നു ആക്ഷേപമുണ്ട്. കലുങ്ക് മുതൽ ടികെ റോഡിനു സമീപം വരെയുള്ള 150 മീറ്റർ ദൂരത്തിലാണു മലിനജലം പൂർണമായും കെട്ടിക്കിടക്കുന്നത്.
ഇതിനു പുറമേ വീടുകളിലെ കിണറ്റിലെ വെള്ളവും മലിനപ്പെട്ട നിലയിലാണ്.
കലുങ്കിന്റെ പണികൾ പൂർത്തിയാക്കിയെങ്കിലും, പ്രദേശത്തെ റോഡും തകർന്നു കിടക്കുകയാണ്.
അപായ സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെളിച്ചക്കുറവുള്ളതു കാരണം രാത്രികാലങ്ങളിൽ എതിരേ വരുന്ന വാഹനങ്ങൾ ഓടയുടെ കുഴിയിൽ വീഴാനുള്ള സാധ്യതയുണ്ട്. മാലിന്യ വിഷയത്തിൽ തിരുവല്ല നഗരസഭ ആരോഗ്യ വകുപ്പിനു പ്രദേശവാസികൾ പരാതി നൽകിയിരുന്നു.
മലിനജലം നീക്കം ചെയ്തു ഓട നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

