കൈപ്പട്ടൂർ ∙ വാഹനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജംക്ഷൻ കേന്ദ്രീകരിച്ചു സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തം. 4 പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കേന്ദ്രീകരിക്കുന്ന സ്ഥലമാണു കൈപ്പട്ടൂർ ജംക്ഷൻ.
പന്തളം, തട്ട–അടൂർ, ചന്ദനപ്പള്ളി–കൊടുമൺ, പത്തനംതിട്ട തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇവിടെ എത്തിയാണു പല സ്ഥലങ്ങളിലേക്കും തിരിഞ്ഞു പോകുന്നത്.
ഈ വാഹനങ്ങൾ അമിതവേഗത്തിലാണു ജംക്ഷനിലൂടെ കടന്നു പോകുന്നത്.
പലപ്പോഴും തലങ്ങും വിലങ്ങും വാഹനങ്ങൾ വന്നു ചേരുന്നു. ഈ സമയത്ത് അപകട
സാധ്യതയും വർധിക്കുന്നു. തട്ട, അടൂർ, കൊടുമൺ, ചന്ദനപ്പള്ളി പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പലപ്പോഴും അമിതവേഗത്തിലാണു കടന്നു വരുന്നത്.
രാവിലെയും വൈകുന്നേരവും ടിപ്പർ ലോറികളും അമിത ഭാരമായി അമിത വേഗത്തിൽ പോകുന്നുണ്ട്.
വാഹനങ്ങളെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു നിയന്ത്രിക്കേണ്ട സാഹചര്യവും വർധിച്ചു വരികയാണ്.
രാത്രി സമയത്തു തീരെ ശ്രദ്ധയില്ലാതെയാണു വാഹനങ്ങളുടെ യാത്ര. ഏഴംകുളം –കൈപ്പട്ടൂർ റോഡിന്റെ ആധുനിക രീതിയിലുള്ള നിർമാണ സമയത്തു കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ ജംക്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നു അധികൃതരോട് യാത്രക്കാരും ഇവിടുത്തെ കച്ചവടക്കാരും ആവശ്യപ്പെട്ടിരുന്നതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

