ചെങ്ങന്നൂർ ∙ ഉത്സവപ്പകിട്ട് ഇരട്ടിയാക്കി ചെങ്ങന്നൂരമ്പലത്തിൽ തൃപ്പൂത്താറാട്ട്. മഹാദേവക്ഷേത്രത്തിൽ മലയാള വർഷത്തിലെ രണ്ടാമത്തെ തൃപ്പൂത്താറാട്ട് ആയിരുന്നു ഇന്നലെ. പനിനീര്, മഞ്ഞൾപ്പൊടി, ഇളനീർ, പാൽ, എണ്ണ എന്നിവയാൽ അഭിഷേകവും തുടർന്നു നിവേദ്യവും നടത്തി.
തിരികെ ക്ഷേത്രത്തിലേക്കു നടന്ന ആറാട്ടുഘോഷയാത്ര വഴിയരികിൽ നിലവിളക്കും നിറപറയും ഒരുക്കി ഭക്തർ സ്വീകരിച്ചു.
ഘോഷയാത്ര കിഴക്കേ ഗോപുരം കടന്ന് അകത്തു പ്രവേശിച്ചതോടെ പടിഞ്ഞാറേ നടയിൽ മഞ്ഞൾപ്പറയും നെൽപ്പറയും സമർപ്പിച്ച് ഭക്തർ അനുഗ്രഹം തേടി. ക്ഷേത്രത്തിൽ ഉത്സവം നടന്നു വരികയാണ്.
16ാം ഉത്സവദിനമായിരുന്ന ഇന്നലെ വലിയ തിരക്കാണു അനുഭവപ്പെട്ടത്. 12 ദിവസം ഭക്തർക്കു വിശേഷ വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

