പത്തനംതിട്ട ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിനു പിന്നിലെ ഗ്രൗണ്ടിൽ നിർമിച്ച ഹെലിപാഡുകൾ പൊളിച്ചുനീക്കി.
രാഷ്ട്രപതി എത്തിയ ഹെലികോപ്റ്ററിനു ഇറങ്ങാൻ വേണ്ടി 3 ഹെലിപാഡുകളും അപ്രോച്ച് റോഡും നിർമിച്ചത് 20.7 ലക്ഷം രൂപ ചെലവിട്ടാണ്. ഇതിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത് വിവാദമായിരുന്നു.
ഗ്രൗണ്ടിൽ കായിക മത്സരങ്ങളും ഫെസ്റ്റും നടത്തുന്നതിന് ഇവ തടസ്സമാകുന്നതായും നീക്കാൻ നടപടിയെടുക്കണമെന്നുമുള്ള പ്രമാടം പഞ്ചായത്തിന്റെ ആവശ്യപ്രകാരമാണ് ഹെലിപാഡുകൾ പൊളിച്ചുനീക്കിയതെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
ഒക്ടോബർ 22നാണ് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ രാഷ്ട്രപതി പ്രമാടത്തെത്തിയത്. ഓറഞ്ച് അലർട്ടിനെ തുടർന്ന് നിലയ്ക്കൽ നിന്ന് ലാൻഡിങ് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു.
അർധരാത്രി തുടങ്ങിയ ഹെലിപാഡ് കോൺക്രീറ്റ് പുലർച്ചെയാണു പൂർത്തിയായത്.
3 മണിക്കൂറിനുള്ളിൽ രാഷ്ട്രപതി എത്തി. ഹെലിപാഡിലെ കോൺക്രീറ്റ് പ്രതലത്തിൽ ഹെലികോപ്റ്ററിന്റെ ചക്രം താഴ്ന്നു.
രാഷ്ട്രപതി പമ്പയിലേക്കു തിരിച്ചതിനുശേഷം പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് കോപ്റ്റർ തള്ളിനീക്കി. ഈ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

