പന്തളം ∙ ജോലി കഴിഞ്ഞു വീട്ടിലേക്കു സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിർത്തി വെട്ടിപ്പരുക്കേൽപിച്ച യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കുരമ്പാല ചരുവിളതെക്കേതിൽ രാജേഷ് കുമാറാണ് (41) അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 9.30യോടെ സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന ദമ്പതികളെ തടഞ്ഞു നിർത്തി സ്കൂട്ടർ ഓടിച്ചിരുന്നയാളിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു.
വെട്ട് തടഞ്ഞ യാത്രക്കാരന്റെ ഇടതുകൈക്ക് ആഴത്തിൽ മുറിവേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തടസ്സം പിടിക്കാൻ ചെന്ന, സ്കൂട്ടർ യാത്രക്കാരന്റെ ഭാര്യയെ പ്രതി മർദിക്കുകയും ചെയ്തു. എസ്എച്ച്ഒ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ എസ്ഐ യുവി.വിഷ്ണു, സിപിഒമാരായ ശരത് പിളള, എസ്.അൻവർഷ, അമൽ ഹനീഫ്, അർച്ചിത് സോമൻ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

