കൊടുമൺ ∙ കൊടുമൺ പഞ്ചായത്ത് നടത്തിയ വികസന സദസ്സ് യുഡിഎഫ് ബഹിഷ്കരിച്ചു. കാർഷിക മേഖല നിശ്ചലമാക്കി നെൽകർഷകർക്ക് ലഭിക്കേണ്ട
സബ്സിഡി തുക പോലും ഫാർമേഴ്സ് സംഘം തട്ടിയെടുക്കാൻ കൂട്ടുനിന്നു. നവകേരള സദസ്സിൽ നൽകിയ പരാതികൾക്ക് യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.
അവ ഇപ്പോഴും കൂട്ടിയിട്ടിരിക്കുകയാണ്. കൊടുമൺ സ്റ്റേഡിയത്തിലെ കായിക ഉപകരണങ്ങൾ സംരക്ഷിക്കാതെ അനാഥമായി കിടക്കുകയാണെന്നും വികസന സദസ്സിന്റെ പേരിൽ ഫണ്ട് ധൂർത്ത് അടിക്കുകയാണെന്നും പാർലമെന്ററി പാർട്ടി ലീഡർ എ.ജി.
ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ എ. വിജയൻ നായർ, അജികുമാർ രണ്ടാംകുറ്റി, വി.ആർ.
ജിതേഷ് കുമാർ, രേവമ്മ വിജയൻ, സിനി ബിജു, ലിസി റോബിൻസ് എന്നിവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]