അടൂർ ∙ പറക്കോട്–ചിരണിക്കൽ റോഡിൽ ജലവിതരണ പൈപ്പുകൾ മാറ്റിയിടുന്ന ജോലികൾ മെല്ലപ്പോക്കിലായതിനാൽ അടൂർ ശുദ്ധജല പദ്ധതിയിലെ ജല വിതരണം നിലച്ചിട്ട് 20 ദിവസത്തിലേറെയായി. ജലവിതരണ പദ്ധതിയുടെ പൈപ്പുലൈനുകളെ ആശ്രയിച്ചു കഴിയുന്നവർ വെള്ളം കിട്ടാതെ വലഞ്ഞിട്ടും അധികൃതർക്ക് അനക്കമില്ല.
അടൂർ നഗരസഭാ പ്രദേശത്താണ് വെള്ളം കിട്ടാതെ വലയുന്നവർ ഏറെയും. നഗരസഭയിലെ ജലവിതരണമെങ്കിലും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് കത്തു നൽകിട്ടും അവരും തിരിഞ്ഞു നോക്കില്ലെന്നാണ് ജനങ്ങളുടെ പരാതി.
കഴിഞ്ഞ 15ന് പൈപ്പിടൽ പൂർത്തിയാക്കി വെള്ളം തുറന്നു വിടുമെന്നായിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിളിച്ചു ചേർത്ത യോഗത്തിൽ ജല അതോറിറ്റി അധികൃതർ പറഞ്ഞിരുന്നത്.
എന്നാൽ 18 ആയിട്ടും ഇതുവരെ പൈപ്പിടൽ പൂർത്തിയാക്കാതെ അനാസ്ഥ കാട്ടുകയാണെന്നാണ് പരാതി. പൈപ്പിടൽ പൂർത്തിയാകാൻ ഇനിയും ഒരാഴ്ച കൂടി എടുക്കുമെന്നാണ് അധികൃതർ പറയുന്നത്. ജലവിതരണ പൈപ്പുകളിൽ കൂടി വെള്ളമെത്താത്തതിനാൽ നഗരസഭയിലെ വ്യാപാരികളും, ഓഫിസുകളിലും വിവിധ സ്ഥാപനങ്ങളിലും ലോഡ്ജുകളിലും ഉള്ളവരാണ് വെള്ളം കിട്ടാതെ ദുരിതമനുഭവിക്കുന്നത്.
ഇവർക്ക് ടാങ്കറിൽ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]